ETV Bharat / state

അബ്‌ദുൽ റഹീമിന്‍റെ മോചനം: ദയാധനം നൽകാൻ കുടുംബവുമായി ധാരണയായി; ഹര്‍ജി സൗദി കോടതി സ്വീകരിച്ചു - ABDUL RAHIM JAIL RELEASE - ABDUL RAHIM JAIL RELEASE

ഇന്ത്യയിൽ നിന്ന് സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുരുകയാണ്. കുടുംബത്തിന്‍റെ സമ്മതം കോടതി അംഗീകരിക്കുകയും, വധശിക്ഷ റദ്ദ് ചെയ്യാനുള്ള ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്‌ത ശേഷമായിരിക്കും ജയിൽ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുന്നത്.

ABDUL RAHIM JAIL RELEASE  അബ്‌ദുൽ റഹീമിന്‍റെ മോചനം  ABDUL RAHIM BLOOD MONEY TRANSFER  അബ്‌ദുൽ റഹീമിന്‍റെ വധശിക്ഷ
Saudi Court Received The Petition To Cancel Death Sentence Of Abdul Rahim
author img

By ETV Bharat Kerala Team

Published : Apr 16, 2024, 4:27 PM IST

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന്‍റെ മോചനത്തിനായി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. കേസിൽ ദയാധനം നൽകാൻ കുടുംബവുമായി ധാരണയായതായും വധശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് റഹീമിന്‍റെ വക്കീൽ ഓൺലൈൻ കോടതിക്ക് മുമ്പാകെ അപേക്ഷ നൽകി. ഹര്‍ജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചു.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയെയും റഹീമിന്‍റെ കുടുംബത്തിന്‍റെ പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂരിനെയുമാണ് പ്രതിഭാഗം വക്കീൽ ഇക്കാര്യം അറിയിച്ചത്. കേസിൽ കോടതിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുടെ ഉത്തരവുണ്ടാവുക എന്നാണ് നിയമ വിദഗ്‌ധർ അറിയിച്ചത്.

ദയാധനം നൽകാനുള്ള കുടുംബത്തിന്‍റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി. തുടർന്ന് വധ ശിക്ഷ റദ്ദ് ചെയ്‌തുള്ള ഉത്തരവും ഉണ്ടാകും. വധശിക്ഷ റദ്ദ് ചെയ്‌തുള്ള ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും വേണം.
ഇതിനെല്ലാം ശേഷമായിരിക്കും ജയിൽ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയെന്നും അഭിഭാഷകർ അറിയിച്ചു.

ഇന്ത്യയിൽ നിന്ന് സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാലുടൻ പണം അയക്കാനുള്ള ക്രമീകരണങ്ങൾ അതിവേഗം പൂർത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റഹീം സഹായ സമിതി രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് അറിയിച്ചു.

Also Read: അബ്‌ദുൽ റഹീമിന്‍റെ മോചനം; സൗദി കുടുംബത്തിന് പണം എത്തിക്കുന്നതെങ്ങനെ, നിയമ നടപടി ക്രമങ്ങൾ എന്തൊക്കെ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.