ഇടുക്കി : നെടുംകണ്ടം പഞ്ചായത്ത് സ്‌കൂളിലെ വിദ്യാർഥിയായ ആദിശ്രീ, തന്‍റെ പിറന്നാൾ ദിനത്തിൽ സ്‌കൂളിൽ എത്തിയത് പയറിന്‍റെയും ചോളത്തിന്‍റെയും വിത്തുകൾ നിറച്ച പാക്കറ്റുകളുമായാണ്. തന്‍റെ പത്താം പിറന്നാളിനാണ് ആദിശ്രീയുടെ വേറിട്ട ആഘോഷം.
സ്‌കൂളിലെ 615 വിദ്യാർഥികൾക്കും 25 അധ്യാപകർക്കും ആദിശ്രീ വിത്ത് നിറച്ച പാക്കറ്റുകൾ നൽകി. ആകെ 15000 വിത്തുകൾ മുളപ്പിയ്ക്കാനാണ് തീരുമാനം. അഞ്ചാം ക്ലാസുകാരിയാണ് ആദിശ്രീ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെറുപ്രായത്തിൽ തന്നെ പൊതു സ്ഥലങ്ങളിൽ അടക്കം വൃക്ഷത്തൈകൾ നട്ട് പരിപാലിച്ച് പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദേശം പകർന്നു നൽകുന്ന ഈ കൊച്ചു മിടുക്കിയുടെ ഉദ്യമം സ്‌കൂളും ഏറ്റെടുത്തു. ബംഗളൂരുവിൽ നിന്നാണ് ആവശ്യമായ വിത്തുകൾ എത്തിച്ചത്.
ഓരോ സുഹൃത്തിനും നൽകേണ്ട വിത്തുകൾ അച്ഛൻ അനിൽകുമാറിനൊപ്പം ചേർന്ന് ചെറിയ പേപ്പർ പാക്കറ്റുകളിൽ ആക്കിയാണ് സ്‌കൂളിൽ എത്തിച്ചത്. സ്‌കൂൾ പരിസരത്തും വിത്തുകൾ നട്ടു.