ETV Bharat / state

കുഞ്ഞിനെ എടുക്കാനെന്ന വ്യാജേന 15-കാരിക്ക് നേരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ - 67 YEAR OLD MAN ARRESTED IN POCSO - 67 YEAR OLD MAN ARRESTED IN POCSO

പതിനഞ്ചുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ അയിരൂർ വെള്ളിയറ പ്ലാങ്കമൺ മടുക്കോലിൽ വീട്ടിൽ ജോസഫ് പീലി അറസ്റ്റില്‍.

PATHANAMTHITTA OLD MAN ARRESTED  MOLESTATION OLD MAN PATHANAMTHITTA  ലൈംഗികാതിക്രമം പത്തനംതിട്ട  അയിരൂർ വെള്ളിയറ ലൈംഗികാതിക്രമം
Accused Joseph Peeli (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 12, 2024, 10:04 AM IST

പത്തനംതിട്ട : പതിനഞ്ചുകാരിയെ ലൈംഗികമായി അതിക്രമിച്ച 67-കാരന്‍ പിടിയില്‍. അയിരൂർ വെള്ളിയറ പ്ലാങ്കമൺ മടുക്കോലിൽ വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന ജോസഫ് പീലിയാണ് അറസ്റ്റിലായത്. ഈ മാസം നാലിനാണ് കേസിന് ആസ്‌പദമായ സംഭവം.

സന്ധ്യയോടെ റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ സമീപിച്ച പ്രതി പെൺകുട്ടിയുടെ കയ്യിലിരുന്ന കുഞ്ഞിനെ എടുക്കാനെന്ന വ്യാജേന ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയോട് അശ്ലീല വാക്കുകൾ പറയുകയും ചെയ്‌തു. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച കത്തിന്‍റെ അടിസ്ഥാനത്തിൽ കോയിപ്രം പൊലീസ്

കോഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്‍ററിൽ വെച്ച് കുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പ് കൂടി ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രാഥമിക നിയമ നടപടികൾക്ക് ശേഷം പ്രതിക്ക് വേണ്ടി നടത്തിയ അന്വേഷണത്തെ തുടർന്ന് ശനിയാഴ്‌ച രാത്രി എട്ട് മണിയോടെ കസ്റ്റഡിയിലെടുത്തു.

സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌ചപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Also Read : 6 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; അയൽവാസിക്ക് 65 വർഷം കഠിനതടവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.