ETV Bharat / state

പത്തനംതിട്ടയില്‍ സ്‌പിരിറ്റ് ചേര്‍ത്ത് കള്ള് വില്‍പ്പന; ഷാപ്പില്‍ നിന്ന് പിടികൂടിയത് 20 ലിറ്റര്‍ സ്‌പിരിറ്റ് - SPIRIT MIXED TODDY PATHANAMTHITTA - SPIRIT MIXED TODDY PATHANAMTHITTA

പത്തനംതിട്ടയിലെ കള്ള് ഷാപ്പിൽ നടത്തിയ പരിശോധനയിൽ 20 ലീറ്റർ സ്‌പിരിറ്റ് പിടികൂടി. 5 ലിറ്ററിന്‍റെ നാല് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്‌പിരിറ്റാണ് റെയ്‌ഡില്‍ പിടികൂടിയത് ഷാപ്പിന്‍റെ ലൈസൻസിക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ.

20 LTRS OF SPIRIT SEIZED BY EXCISE  SPIRIT SEIZED FROM TODDY SHOP  SPIRIT SEIZE CASE IN PATHANAMTHITTA  20 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി
Spirit Seized From Toddy Shop (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 5, 2024, 6:37 AM IST

പത്തനംതിട്ട : തിരുവല്ലയിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. 5 ലിറ്ററിന്‍റെ നാല് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്‌പിരിറ്റാണ് എക്‌സൈസ് എന്‍ഫോഴ്‌സ് സംഘം റെയ്‌ഡില്‍ പിടികൂടിയത്. സ്വാമിപാലം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഷാപ്പിന്‍റെ പിന്‍വശത്തെ ഷെഡിന്‍റെ നിന്നാണ് സ്‌പിരിറ്റ് അടങ്ങിയ കന്നാസ് കണ്ടെടുത്തത്. ഇന്നലെ (സെപ്‌റ്റംബർ 4) രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

സംഭവത്തിൽ ഷാപ്പിന്‍റെ ലൈസന്‍സിയായ തൃശൂര്‍ സ്വദേശി പി എ സുരേഷിനെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിൽപനയ്ക്കായി എത്തിക്കുന്ന കള്ളിന് വീര്യം കൂട്ടാനായാണ് സ്‌പിരിറ്റ് കൊണ്ട് വന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേർത്തു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജി കൃഷ്‌ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ മുകേഷ് കുമാര്‍, അസിസ്‌റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ മനോജ് കുമാര്‍, പ്രിവന്‍റീവ് ഓഫിസര്‍ മനു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിശാഖ്, സുബിന്‍ എന്നിവര്‍ അടങ്ങുന്ന സംഘം നടത്തിയ റെയ്‌ഡിലാണ് സ്‌പിരിറ്റ് പിടികൂടിയത്.

Also Read: തൃശൂരില്‍ വന്‍ സ്‌പിരിറ്റ് വേട്ട ; രണ്ടുപേർ എക്‌സൈസിന്‍റെ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.