സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയടിച്ച് താരമായ ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ അഭിനന്ദിച്ച് യുവരാജ് സിങ്. അഭിഷേകിന്‍റെ മെന്‍ററാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ യുവരാജ് സിങ്. അഭിഷേക് ആദ്യ മത്സരത്തിൽ ഡക്കിന് പുറത്തായിരുന്നു. അതിന്‍റെ നിരാശയാണ് രണ്ടാം മത്സരത്തില്‍ 47 പന്തിൽ നിന്ന് 100 റൺസ് അടിച്ചെടുത്ത് മാറ്റിയിരിക്കുന്നത്.
Rome wasn't built in a day!
— Yuvraj Singh (@YUVSTRONG12) July 8, 2024
Congratulations @IamAbhiSharma4 on the journey to your first International 100! Many more to come 👊💯 #AbhishekSharma #INDvsZIM pic.twitter.com/7qfZJTiqOd
കളിയിലെ 'പ്ലെയർ ഓഫ് ദി മാച്ചും' പഞ്ചാബ് സ്വദേശിയായ അഭിഷേക് ശര്‍മ തന്നെയായിരുന്നു. അഭിഷേകിൻ്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചയാളാണ് യുവരാജ്. അതുകൊണ്ട് തന്നെ യുവ താരത്തിന്‍റെ ആദ്യ സെഞ്ച്വറിക്ക് അഭിനന്ദനം അറിയിച്ച് യുവരാജ് എക്‌സില്‍ സന്ദേശം പോസ്റ്റ് ചെയ്‌തിരുന്നു. പോസ്റ്റിനൊപ്പം അഭിഷേകിൻ്റെ ഇതുവരെയുള്ള യാത്ര കാണിക്കുന്ന വീഡിയോയും ചേര്‍ത്തിട്ടുണ്ട്.
"റോം ഒരു ദിവസം കൊണ്ട് നിർമിച്ചതല്ല! ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയ്‌ക്ക് അഭിനന്ദനങ്ങൾ! ഇനിയും നിരവധി വരാനിരിക്കുന്നു" എന്നാണ് യുവരാജ് പോസ്റ്റില്‍ എഴുതിയത്.
സെഞ്ച്വറിയ്ക്ക് ശേഷം, അഭിഷേക് യുവരാജിനെ വീഡിയോ കോള്‍ ചെയ്‌തിരുന്നു. മത്സരത്തെ കുറിച്ച് സംസാരിച്ച യുവരാജ് 'തനിക്ക് അഭിമാനം തോനുന്നു' എന്ന് അഭിഷേകിനോട് പറഞ്ഞിരുന്നു. താന്‍ ആദ്യ മത്സരത്തില്‍ ഡക്ക് ആയതിലും യുവരാജിന് സന്തോഷമായിരുന്നു എന്നും അഭിഷേക് പറഞ്ഞു. അത് ഒരു നല്ല തുടക്കമായിരുന്നു എന്നാണ് യുവരാജ് പറഞ്ഞത്. തന്‍റെ മികച്ച പ്രകടനത്തിന് പിന്നില്‍ രണ്ട് മൂന്ന് വര്‍ഷത്തെ യുവരാജിന്‍റെ കഷ്‌ടപാട് ഉണ്ടെന്നും അഭിഷേക് എടുത്ത് പറയുകയും ചെയ്‌തു.
Also Read: ബിസിസിഐയുടെ 125 കോടി സമ്മാനത്തുക, കളിക്കാത്ത സഞ്ജുവിനും ലോട്ടറി; തുക വീതിയ്‌ക്കുന്നത് ഇങ്ങനെ