ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ചതും ശക്തവുമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. താരങ്ങള്‍ക്ക് രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും ആരാധകരുണ്ട്. ഇന്ത്യൻ കളിക്കാരുടെ സമ്പത്തും പ്രശസ്‌തിയും കാണുമ്പോൾ, തങ്ങളുടെ മകനും ക്രിക്കറ്റ് ബാറ്റ് പിടിച്ച് ഒരു ദിവസം രാജ്യത്തെ പ്രതിനിധീകരിക്കണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നു. പക്ഷേ, മറ്റുചിലര്‍ക്ക് സ്പോർട്‌സിനേക്കാൾ പഠനമാണ് പ്രധാനമെന്ന് തോന്നുകയും പുസ്തകങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ ഫോറും സിക്‌സറും പിഴുതെറിയുകയും വിക്കറ്റുമായി മൈതാനത്ത് തകർപ്പൻ പ്രകടനവും നടത്തുന്ന ടീം ഇന്ത്യയുടെ ഒട്ടുമിക്ക താരങ്ങളും പഠനത്തിൽ പൂജ്യമായിരുന്നു എന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. ഇന്ത്യന്‍ താരങ്ങളുടെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ചറിയാം.
രോഹിത് ശർമ്മ - 12-ാം ക്ലാസ്
ക്യാപ്റ്റൻ രോഹിത് ശർമ്മ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഔവർ ലേഡി ഓഫ് വൈലാങ്കണ്ണി ഹൈസ്‌കൂളിൽ നിന്നാണ്. പിന്നീട് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് സ്വാമി വിവേകാനന്ദ സ്‌കൂളിൽ നിന്ന് സ്കോളർഷിപ്പ് ലഭിച്ചു. 12-ാമത്തെ ബോർഡ് പരീക്ഷകളിൽ വിജയിച്ചു, പിന്നീട് ക്രിക്കറ്റ് കരിയറിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠനം നിര്‍ത്തി.
രവീന്ദ്ര ജഡേജ - സ്‌കൂൾ ഡ്രോപ്പ്ഔട്ട്
ഓൾറൗണ്ട് പ്രകടനങ്ങൾക്ക് പേരുകേട്ട രവീന്ദ്ര ജഡേജ ഗുജറാത്തിലെ ശാരദാഗ്രാം സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഠനം നിര്‍ത്തി ക്രിക്കറ്റ് കരിയറിലേക്ക് മാറി.
ജസ്പ്രീത് ബുംറ - 12-ാം ക്ലാസ്
ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ജസ്പ്രീത് ബുംറ ഗുജറാത്തിലെ അഹമ്മദാബാദിലെ നിർമാൻ ഹൈസ്‌കൂളിൽ പഠിച്ചു. അതേ സ്‌കൂളിൽ നിന്ന് 12-ാം ക്ലാസ് പൂർത്തിയാക്കി.
ഹാർദിക് പാണ്ഡ്യ - ഒമ്പതാം ക്ലാസ്
ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഒൻപതാം ക്ലാസ് വരെ എംകെ ഹൈസ്‌കൂളിൽ പഠിച്ചു, തുടർന്ന് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠനം ഉപേക്ഷിച്ചു. ജൂനിയർ ലെവൽ ക്രിക്കറ്റിൽ തുടർച്ചയായ മുന്നേറ്റം നടത്തിയ ഹാർദിക് ടീം ഇന്ത്യയിലും ഇടം നേടി.
രവിചന്ദ്രൻ അശ്വിൻ - ബി.ടെക് ബിരുദം
പരിചയസമ്പന്നനായ ഇന്ത്യൻ ഓഫ് സ്‌പിന്നർ അശ്വിൻ ചെന്നൈയിലെ എസ്എസ്എൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിടെക് ബിരുദം നേടിയിട്ടുണ്ട്.
ശുഭ്‌മൻ ഗിൽ - 10 -ാം ക്ലാസ്
ഇന്ത്യൻ ക്രിക്കറ്റിലെ രാജകുമാരൻ എന്നറിയപ്പെടുന്ന ശുഭ്‌മൻ ഗിൽ 17-ാം വയസ്സിൽ അണ്ടർ 19 ടീമിലെത്തി. പ്രാരംഭ വിജയം നേടിയെങ്കിലും, മൊഹാലിയിലെ മാനവ് മംഗൾ സ്‌മാർട്ട് സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ പാസായതിന് ശേഷം ഗില്ലിന് പഠനം തുടരാനായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിരാട് കോലി - 11-ാം ക്ലാസ്:
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ കോലി ഡൽഹിയിലെ വിശാൽ ഭാരതി പബ്ലിക് സ്‌കൂളിലും സേവിയർ കോൺവെന്‍റ് സ്‌കൂളിലുമാണ് പഠിച്ചത്. ലോകകപ്പിൽ ഇന്ത്യൻ അണ്ടർ 19 ടീമിനെ നയിക്കുന്നതിനിടെയാണ് കോലി ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
സൂര്യകുമാർ യാദവ് - കൊമേഴ്‌സിൽ ബിരുദം
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പിള്ള കോളേജ് ഓഫ് ആർട്‌സ്, കൊമേഴ്‌സ് ആൻഡ് സയൻസിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടി.
ശ്രേയസ് അയ്യർ - ബി.കോം
ടീം ഇന്ത്യയുടെ വലംകൈയ്യൻ സ്റ്റാർ ബാറ്റര്‍ ശ്രേയസ് അയ്യർ ആർ.എ. മുംബൈ പോദ്ദാർ കോളേജിൽ നിന്ന് ബി.കോം. സ്വന്തമാക്കി
സഞ്ജു സാംസൺ - ഇംഗ്ലീഷിൽ ബിരുദം
ഇന്ത്യയുടെ വലംകൈയ്യൻ മധ്യനിര ബാറ്റര്‍ സഞ്ജു സാംസൺ തിരുവനന്തപുരം മാർ-ഇവാനിയസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിഎ നേടിയിട്ടുണ്ട്.
Also Read: ലാലിഗയില്‍ ഞെട്ടി ബാഴ്‌സ; ഒസാസുനക്കെതിരേ 2-4ന് തോറ്റു - Barcelona shocked in La Liga