ഹൈദരാബാദ്: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍. ടീമില്‍ രണ്ട് മലയാളികള്‍ ഇടം നേടി. ആശ ശോഭനയും സജന സജീവനുമാണ് സ്‌ക്വാഡിലെ മലയാളി മുഖങ്ങള്‍. മത്സരങ്ങള്‍ ഒക്ടോബർ മൂന്നിന് യു.എ.ഇയില്‍ ആരംഭിക്കും. വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയാണ്.
ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഒക്ടോബർ നാലിന് ന്യൂസിലൻഡിനെതിരായാണ് ഇന്ത്യൻ ടീമിന്‍റെ ആദ്യ മത്സരം.
🚨 NEWS 🚨
— BCCI Women (@BCCIWomen) August 27, 2024
Presenting #TeamIndia's squad for the ICC Women's T20 World Cup 2024 🙌 #T20WorldCup pic.twitter.com/KetQXVsVLX
ടീം ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ദീപ്‌തി ശർമ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്‌തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകർ. അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, ദയാലൻ ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ.
ട്രാവലിങ് റിസർവ്സ്: ഉമാ ചേത്രി, തനൂജ കൻവർ, സൈമ താക്കൂർ
നോൺ-ട്രാവലിങ് റിസർവുകൾ: രാഘ്വി ബിസ്റ്റ്, പ്രിയ മിശ്ര