ന്യൂഡല്‍ഹി: ശിഖര്‍ ധവാന് അർഹിക്കുന്ന പ്രശംസ ഒരിക്കലും ലഭിച്ചില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. ടീം വിജയിക്കുന്നിടത്തോളം കാലം ആർക്കാണ് കൈയടി കിട്ടിയതെന്ന് ധവാന്‍ കാര്യമാക്കാറില്ല. മികച്ച കരിയറിന് അഭിനന്ദനങ്ങൾ, രണ്ടാം ഇന്നിംഗ്‌സിന് എല്ലാ ആശംസകളും വസിം നേര്‍ന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറും താരത്തിന് ആശംസകളറിയിച്ചു.
As I close this chapter of my cricketing journey, I carry with me countless memories and gratitude. Thank you for the love and support! Jai Hind! 🇮🇳 pic.twitter.com/QKxRH55Lgx
— Shikhar Dhawan (@SDhawan25) August 24, 2024
'ശിഖി, അതിശയകരമായ കരിയറിന് അഭിനന്ദനങ്ങൾ! ഭാവിയിൽ നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങൾ ആ സന്തോഷം നല്‍കുമെന്നനിക്കറിയാം. മുന്നോട്ടുള്ള യാത്രയ്ക്ക് ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു താരം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഹാർദിക് പാണ്ഡ്യയും "മികച്ച കരിയറിന് ശിഖർ പാജിക്ക് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞ് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കിട്ടു. ശ്രേയസ് അയ്യർ ശിഖർ ധവാനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്‌തു.
A man for the big tournaments. Never got the plaudits he deserved but knowing him he didn't care who got the applause as long as team was winning. A team man through and through. Congratulations on a stellar career and all the best for your second innings @SDhawan25 🤗 pic.twitter.com/Y4fMBbIIfR
— Wasim Jaffer (@WasimJaffer14) August 24, 2024
പാകിസ്ഥാൻ മുൻ ഇടംകൈയൻ ബാറ്റര്‍ സയീദ് അൻവറും ശിഖർ ധവാന് അഭിനന്ദനമറിയിച്ചു. "നിങ്ങളുടെ കഠിനാധ്വാനം, നിശ്ചയദാർഢ്യം, ഗുണനിലവാരമുള്ള ക്രിക്കറ്റ് കഴിവുകൾ, ഉജ്ജ്വലമായ മാനവികത എന്നിവ എപ്പോഴും ഓർമ്മിക്കപ്പെടും, നിങ്ങളുടെ മുന്നോട്ടുള്ള കരിയറിന് ശുഭാശംസകളെന്ന് താരം കുറിച്ചു.
Congratulations Shiki on a fantastic career! I know you will spread the same joy through everything you take up in the future! @SDhawan25 pic.twitter.com/yE3mQjKXj5
— Gautam Gambhir (@GautamGambhir) August 24, 2024