ETV Bharat / sports

വിരാട് കോലിയ്‌ക്ക് പോലും അതിന് കഴിഞ്ഞിട്ടില്ല, പിന്നെയല്ലേ...; സെവാഗ് പറയുന്നു - VIRENDER SEHWAG ON RCB - VIRENDER SEHWAG ON RCB

ഐപിഎല്ലില്‍ ഒരു കളിക്കാരന് കുറഞ്ഞത് രണ്ടോ മൂന്നോ മത്സരങ്ങളില്‍ തന്‍റെ ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ അതു വലിയ നേട്ടമാണെന്ന് വിരേന്ദര്‍ സെവാഗ്.

VIRENDER SEHWAG  VIRAT KOHLI  RCB vs LSG  IPL 2024
Virender Sehwag against Overhyped RCB Batting After LSG loss
author img

By ETV Bharat Kerala Team

Published : Apr 3, 2024, 1:24 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെയും നിരാശയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിവിനെ കാത്തിരുന്നത്. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 28 റൺസിന്‍റെ തോല്‍വിയായിരുന്നു റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നേരിടേണ്ടി വന്നത്. സീസണില്‍ നാല് മത്സരങ്ങള്‍ കളിച്ച ആര്‍സിബി നേരിടുന്ന മൂന്നാമത്തെ തോല്‍വിയാണിത്.

ഇതോടെ പോയിന്‍റ് പട്ടികയില്‍ ടീം ഒമ്പതാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ ക്വിന്‍റണ്‍ ഡി കോക്ക് (56 പന്തിൽ 81), നിക്കോളാസ് പുരാന്‍ (21 പന്തില്‍ 40*) എന്നിവരുടെ മികവില്‍ അഞ്ചിന് 181 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടിക്ക് ഇറങ്ങിയ ആതിഥേയര്‍ 153 റൺസിന് പുറത്തായി. മഹിപാൽ ലോംറോർ മാത്രമാണ് (13 പന്തില്‍ 33) തിളങ്ങിയത്.

സീസണില്‍ ഇതേവരെയുള്ള ആര്‍സിബിയുടെ പ്രകടനം വിലയിരുത്തവെ, മധ്യനിരയുടെ പരാജയമാണ് ടീമിന് തിരിച്ചടിയാവുന്നതെന്നും ആര്‍സിബി, എബി ഡിവില്ലിയേഴ്‌സിനെ വല്ലാതെ മിസ് ചെയ്യുന്നു എന്നുമായിരുന്നു ഇന്ത്യയുടെ മുന്‍ താരം മനോജ് തിവാരി പറഞ്ഞത്. "ലഖ്‌നൗ ഉയര്‍ത്തിയ ഈ ലക്ഷ്യം ആര്‍സിബി പിന്തുടരേണ്ടതായിരുന്നു. എബി ഡിവില്ലിയേഴ്‌സിന്‍റെ അഭാവം അവരെ വേദനിപ്പിക്കുന്നുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. ഓസ്‌ട്രേലിയയ്‌ക്കായി മികച്ച പ്രകടനം നടത്തുന്ന കാമറൂൺ ഗ്രീൻ ഒരു വളർന്നുവരുന്ന കളിക്കാരനാണ്.

എന്നാല്‍ ആർസിബിക്ക് വേണ്ടി മികവ് പുലര്‍ത്താന്‍ ഓള്‍റൗണ്ടറായ ഗ്രീനിനായിട്ടില്ല. എന്നിരുന്നാലും, കഴിഞ്ഞ മത്സരത്തിൽ അവന്‍ റൺസ് നേടി. ലഖ്‌നൗവിനെതിരെ രജതിനെ മൂന്നാം നമ്പറില്‍ അയച്ചപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ റണ്‍സ് നേടിയ ഗ്രീനിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കി.

കൂടാതെ ഗ്ലെൻ മാക്‌സ്‌വെല്ലും ഫ്ലോപ്പാണ്. എന്നാല്‍ ഐപിഎല്ലിലെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. കളിക്കുന്ന 14 എണ്ണത്തിലും മാച്ച് വിന്നിങ്‌ പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും, ഒരു കളിക്കാരന്‍ കുറഞ്ഞത് 7-8 മത്സരങ്ങളിലെങ്കിലും മികവ് പുലര്‍ത്തേണ്ടതുണ്ട്" മനോജ് തിവാരി പറഞ്ഞു.

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് ഉള്‍പ്പെട്ട ചര്‍ച്ചയിലായിരുന്നു തിവാരിയുടെ പ്രതികരണം. തിവാരിയുടെ വാക്കുകള്‍ക്ക് സെവാഗ് മറുപടി നല്‍കിയത് ഇങ്ങനെ.... "7-8 മത്സരങ്ങളിലോ, നോക്കൂ,.. വിരാട് കോലിയ്‌ക്ക് പോലും 7-8 മത്സരങ്ങളില്‍ മാച്ച് വിന്നിങ് പെര്‍ഫോമന്‍സ് നടത്താന്‍ കഴിയുന്നില്ല.

ഏതൊരു ടീമും അവരുടെ വമ്പന്‍ താരങ്ങള്‍ കുറഞ്ഞത് 2-3 മത്സരങ്ങളിൽ വലിയ ഇന്നിംഗ്‌സ് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കളിക്കാരന് 2-3 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുമെങ്കിൽ, അത് വളരെ വലിയ നേട്ടമാണ്. ഒരു മത്സരത്തില്‍ 100 റൺസ്, രണ്ടാമത്തേതിൽ 80 റൺസ് എന്നിങ്ങനെ സ്ഥിരതയാർന്ന പ്രകടനങ്ങളാണ് ഒരു കളിക്കാരൻ നൽകേണ്ടതുണ്ട്.

ALSO READ: ബോള്‍ട്ടും ചാഹലും പരാഗുമല്ല; മുംബൈക്കെതിരെ നിര്‍ണായകമായത് മറ്റൊന്ന്, സഞ്‌ജു പറയുന്നു... - Sanju Samson On RR Win Over MI

7-8 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് എത്തിക്കുക എന്നത് ഒരു വർഷത്തിനുള്ളിൽ മാത്രമേ സാധ്യമാകൂ. ഐപിഎല്ലിൽ അതു നടക്കില്ല. ഐപിഎല്ലിന്‍റെ ഇതുവരെയുള്ള 17 സീസണുകള്‍ നോക്കുകയാണെങ്കില്‍, ഒരു കളിക്കാരന്‍ 7-8 മത്സരങ്ങളില്‍ മാച്ച് പെര്‍ഫോമന്‍സ് നടത്തിയത് ഞാന്‍ കണ്ടിട്ടില്ല" സെവാഗ് പറഞ്ഞു നിര്‍ത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.