ന്യൂഡൽഹി:ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒളിമ്പിക്‌സ് ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ആസ്ഥാനത്തെത്തി താരങ്ങള്‍ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. ഒക്ടോബർ അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ രണ്ട് ദിവസം മുമ്പ് ഇരുവരും രാഹുൽ ഗാന്ധിയെ നേരിൽ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ കോൺഗ്രസിൽ ചേർന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായി ഇരുവരും ചര്‍ച്ച നടത്തി.
चक दे इंडिया, चक दे हरियाणा!
— Mallikarjun Kharge (@kharge) September 6, 2024
दुनिया में भारत का नाम रौशन करने वाले हमारे प्रतिभाशाली चैंपियन विनेश फोगाट और बजरंग पुनिया से 10 राजाजी मार्ग पर मुलाक़ात।
हमें आप दोनों पर गर्व है। pic.twitter.com/aFRwfFeeo1
കോൺഗ്രസിൽ ചേരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വിനേഷ് ഫോഗട്ട് റെയിൽവേ ജോലി രാജിവെച്ചത് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. ഇന്ത്യൻ റെയിൽവേയെ സേവിച്ചത് തന്‍റെ ജീവിതത്തിലെ അവിസ്‌മരണീയവും അഭിമാനകരവുമായ സമയമാണെന്ന് താരം പറഞ്ഞു.
भारतीय रेलवे की सेवा मेरे जीवन का एक यादगार और गौरवपूर्ण समय रहा है।
— Vinesh Phogat (@Phogat_Vinesh) September 6, 2024
जीवन के इस मोड़ पर मैंने स्वयं को रेलवे सेवा से पृथक करने का निर्णय लेते हुए अपना त्यागपत्र भारतीय रेलवे के सक्षम अधिकारियों को सौप दिया है। राष्ट्र की सेवा में रेलवे द्वारा मुझे दिये गये इस अवसर के लिए मैं… pic.twitter.com/HasXLH5vBP
രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം വിനേഷ് ഫോഗട്ടിന് ചാർഖി ദാദ്രിയിൽ നിന്ന് ടിക്കറ്റ് നൽകിയേക്കും. വിനേഷിന്‍റെ സഹോദരി ബബിത ഫോഗട്ടിനെയാണ് ബിജെപി ഇവിടെ നിന്ന് മത്സരിപ്പിച്ചത്. ബജ്‌റംഗ് പുനിയ ബദ്‌ലിയിൽ നിന്ന് ടിക്കറ്റ് തേടുന്നുണ്ടെങ്കിലും ഈ സീറ്റിന് പകരം ജാട്ട് ആധിപത്യമുള്ള ഏതെങ്കിലുമൊരു സീറ്റിൽ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്.
നേരത്തെ ഒളിമ്പിക്‌സ് ഗുസ്‌തിയില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ട് അമിതഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെട്ടിരുന്നു. അയോഗ്യതക്കെതിരെ വിനേഷ് നല്‍കിയ അപ്പീല്‍ കായിക തര്‍ക്കപരിഹാര കോടതിയും തള്ളിയിരുന്നു.