മോണ്ടിവിഡിയോ: യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ് അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. മാധ്യമങ്ങളെ കണ്ടാണ് സുവാരസ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. സെപ്റ്റംബര്‍ ആറിന് പാരഗ്വായ്‌ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം യുറഗ്വായ് ജേഴ്‌സിയിലെ തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് നിറകണ്ണുകളോടെയാണ് താരം പറഞ്ഞു. “വെള്ളിയാഴ്‌ച എന്‍റെ രാജ്യത്തിനായുള്ള അവസാന മത്സരമായിരിക്കും, ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലായെന്ന് സുവാരസ് പറഞ്ഞു.
142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ സുവാരസ് ഉറുഗ്വേയുടെ ടോപ്പ് സ്‌കോററായാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നത്. മുൻ ബാഴ്‌സലോണ, ലിവർപൂൾ സ്‌ട്രൈക്കർ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. സുവാരസ് 2007 ലാണ് ഉറുഗ്വേയ്‌ക്കായി അരങ്ങേറ്റം കുറിച്ചത്.
2014 ലോകകപ്പിൽ ഇറ്റലിയുടെ ജോർജിയോ ചില്ലിനിയെ കടിച്ചതിന് നാല് മാസത്തെ വിലക്ക് താരത്തിന് ലഭിച്ചിരുന്നു. 2011-ല്‍ യുറഗ്വായെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് എത്തിച്ചതും സുവാരസിന്‍റെ ഉഗ്രന്‍ പ്രകടനമായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സുവാരസായിരുന്നു.ഉറുഗ്വേയെ കോപ്പ കിരീടത്തിലേക്കെത്തിച്ചത് തന്‍റെ കരിയറിലെ ഏറ്റവും ഉയർന്ന പോയിന്‍റാണെന്ന് സുവാരസ് പറഞ്ഞു. സുവാരസിനെ തന്‍റെ ക്ലബ് കരിയറിൽ ഉടനീളം വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു.
Also Read: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ തീയതിയും വേദിയും പ്രഖ്യാപിച്ചു - World Test Championship