ന്യൂഡൽഹി: അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ജയ്‌പൂർ പാട്രിയറ്റ്‌സ് ടീമിന് വൻ തിരിച്ചടി. സ്ട്രെസ് ഫ്രാക്‌ചർ കാരണം ശ്രീജ അകുല ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു ശ്രീജ.
🚨 𝗔𝗡𝗡𝗢𝗨𝗡𝗖𝗘𝗠𝗘𝗡𝗧 🚨
— Ultimate Table Tennis (@UltTableTennis) August 12, 2024
Sreeja Akula who was drafted to the Jaipur Patriots for IndianOil Ultimate Table Tennis 2024 has been ruled out of the league for the forthcoming season.
" 𝗜'𝗺 𝘀𝗼𝗿𝗿𝘆 𝘁𝗼 𝘀𝗵𝗮𝗿𝗲 𝘁𝗵𝗮𝘁 𝗜'𝘃𝗲 𝗯𝗲𝗲𝗻 𝗱𝗶𝗮𝗴𝗻𝗼𝘀𝗲𝗱 𝘄𝗶𝘁𝗵 𝗮… pic.twitter.com/4zdeEzgQJ3
'എനിക്ക് സ്ട്രെസ് ഫ്രാക്‌ചർ ഉണ്ടെന്ന് അറിയിക്കുന്നതിൽ സങ്കടമുണ്ട്. ഡോക്‌ടറുടെ ഉപദേശപ്രകാരം 6 ആഴ്‌ച വിശ്രമം വേണ്ടിവരും. നിർഭാഗ്യവശാൽ അൾട്ടിമേറ്റ് ടേബിൾ ടെന്നീസില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിയില്ലെന്ന് സമൂഹമാധ്യമമായ എക്‌സില്‍ താരം കുറിച്ചു. ജയ്‌പൂർ പാട്രിയറ്റ്‌സ് ടീമില്‍ അകുലയ്‌ക്ക് പകരം അണ്ടർ 19 യൂത്ത് നാഷണൽ ചാമ്പ്യയായ നിത്യശ്രീ മണി ഇറങ്ങും.
U19 Youth National Champion and UTT debutant Nithyashree Mani will replace Sreeja Akula for the Jaipur Patriots in #UTT2024. #UTT #UTT2024 #UltimateTableTennis #HarShotMeinMazaa #IndianOilUTT #TableTennis pic.twitter.com/y731r2Pryt
— Ultimate Table Tennis (@UltTableTennis) August 12, 2024
ശ്രീജ അകുല പാരീസ് ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം നടത്തി. വനിതാ സിംഗിൾസിൽ ക്വാർട്ടറില്‍ താരം പ്രവേശിച്ചിരുന്നു. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും 2019ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവും നേടി.
Naanga ready thaan, varava Chennaaaiiiiiiiiiiiii 🥳
— Ultimate Table Tennis (@UltTableTennis) August 12, 2024
Get your 🎟️ now on Book My Show. 🔗: https://t.co/OG2cOMtwB3
Watch IndianOil UTT 2024 live on Jio Cinema and Sports18 from August 22.#UTT #UTT2024 #UltimateTableTennis #HarShotMeinMazaa #IndianOilUTT #TableTennis pic.twitter.com/8JYT9xg20b
അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 7 വരെ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 8 ടീമുകള്‍ മാറ്റുരയ്‌ക്കും. 16 വിദേശ താരങ്ങൾ ഉൾപ്പെടെ ആകെ 48 കളിക്കാരാണ് ടൂർണമെന്‍റില്‍ പങ്കെടുക്കുക.