നെയ്‌റോബി (ഉഗാണ്ട): കാമുകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഉഗാണ്ടന്‍ ഒളിമ്പിക്‌സ് താരം റെബേക്ക ചെപ്‌റ്റെഗെ ചികിത്സയിലിരിക്കെ മരിച്ചു. 33 വയസുള്ള താരം പാരീസ് ഒളിമ്പിക്‌സ് മാരത്തണലില്‍ മത്സരിച്ചെങ്കിലും മെഡലുകളൊന്നും നേടാനായില്ല. 44ാം സ്ഥാനത്തായിരുന്നു താരം ഫിനീഷ് ചെയ്‌തത്.
കാമുകന്‍റെ ആക്രമണത്തില്‍ ശരീരത്തിന്‍റെ 80 ശതമാനവും പൊള്ളലേറ്റ റബേക്കയുടെ മരണവാർത്ത ഇന്നലെ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ചയുണ്ടായ തർക്കത്തിനൊടുവിൽ കാമുകന്‍ ഡിക്‌സൺ എന്‍ഡിമ പെട്രോൾ ഒഴിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനിടെ 30 ശതമാനം പൊള്ളലേറ്റ എന്‍ഡിമ ചികിത്സയിലാണ്. ഇയാള്‍ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
.BREAKING NEWS💔💔
— UGANDA ATHLETICS FEDERATION🇺🇬🇺🇬 UAF (@UgaAthletics2) September 5, 2024
We are deeply saddened to announce the passing of our athlete, Rebecca Cheptegei early this morning who tragically fell victim to domestic violence. As a federation, we condemn such acts and call for justice. May her soul rest In Peace. pic.twitter.com/ZdxmZ3wDuE
പരിശീലന കേന്ദ്രത്തിന് സമീപമുള്ള ട്രാൻസ് എൻസോയ പ്രദേശത്ത് റെബേക്ക സ്ഥലം വാങ്ങി അവിടെ വീട് നിർമിച്ചതായി താരത്തിന്‍റെ കുടുംബം പറയുന്നു. ആ ഭൂമിയെച്ചൊല്ലിയുള്ള തർക്കമായിരുന്നു ആക്രമണത്തില്‍ കലാശിച്ചത്. കുറ്റവാളിയെ കർശനമായി ശിക്ഷിക്കണമെന്ന് റബേക്കയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഉഗാണ്ട അത്‌ലറ്റിക്‌സ് ഫെഡറേഷൻ പ്രസിഡന്‍റ് ഡൊണാൾഡ് റക്കർ സംഭവത്തില്‍ അനുശോചിച്ചു.
Also Read: ചരിത്ര നേട്ടം പിറന്നു; കരിയറില്‍ 900 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - Cristiano Ronaldo