ETV Bharat / sports

ഫ്രാന്‍സിനൊപ്പം ഇറ്റലിയും ബെല്‍ജിയവും; യുവേഫ നാഷന്‍സ് ലീഗ് പ്രാഥമിക റൗണ്ട് 'പൊളിക്കും'

author img

By ETV Bharat Kerala Team

Published : Feb 9, 2024, 8:30 AM IST

യുവേഫ നാഷന്‍സ് ലീഗ് ഡ്രോ: മരണഗ്രൂപ്പില്‍ ഇറ്റലി, ബെല്‍ജിയം, ഫ്രാന്‍സ് ടീമുകള്‍. ഇംഗ്ലണ്ട് ലീഗ് ബിയിലേക്ക് തരംതാഴ്‌ത്തപ്പെട്ടു.

UEFA Nations League Draw  UEFA Nations League Groups  France Italy and Belgium  UEFA Nations League Death Group  യുവേഫ നാഷൻസ് ലീഗ് ഗ്രൂപ്പ്
UEFA Nations League Draw

പാരിസ് : യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലി, ലോകകപ്പ് റണ്ണര്‍ അപ്പുകളായ ഫ്രാന്‍സ്, കരുത്തരായ ബെല്‍ജിയം ടീമുകള്‍ യുവേഫ നാഷൻസ് ലീഗ് 2024-25 പതിപ്പില്‍ മരണഗ്രൂപ്പില്‍. ലീഗ് എ യില്‍ രണ്ടാം ഗ്രൂപ്പിലാണ് മൂന്ന് ടീമും ഇടം പിടിച്ചിരിക്കുന്നത്. ഇസ്രയേലാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.

പാരിസില്‍ ഇന്നലെയാണ് ഗ്രൂപ്പ്ഘട്ട തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായത്. നാല് ഫേസുകളിലായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ 54 ടീമുകളാണ് ആകെ മാറ്റുരയ്‌ക്കുന്നത്. ഈ വര്‍ഷം സെപ്‌റ്റംബറിലാണ് ആദ്യഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്.

നവംബറില്‍ പ്രാഥമിക റൗണ്ടിലെ മത്സരങ്ങള്‍ അവസാനിക്കും. ലീഗ് എ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ 2025 മാര്‍ച്ചിലാണ്. ജൂണ്‍ മാസത്തിലാണ് ഫൈനല്‍ ഉള്‍പ്പടെയുള്ള അവസാനഘട്ട മത്സരങ്ങള്‍.

നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഡി ഗ്രൂപ്പിലാണ്. 2022-23 പതിപ്പില്‍ ലീഗ് എ യില്‍ മത്സരിച്ച ഇംഗ്ലണ്ട് ഇത്തവണ ലീഗ് ബി യിലേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ലീഗ് ബിയില്‍ അയര്‍ലൻഡ്, ഫിന്‍ലാന്‍ഡ്, ഗ്രീസ് ടീമുകള്‍ക്കൊപ്പം ബി2 ഗ്രൂപ്പിലാണ് ഇംഗ്ലണ്ടിന്‍റെ സ്ഥാനം.

ലീഗ് എ (League A)

  • ഗ്രൂപ്പ് എ1 (Group A1): ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, പോളണ്ട്, സ്കോട്‌ലന്‍ഡ്
  • ഗ്രൂപ്പ് എ2 (Group A2): ഇറ്റലി, ബെല്‍ജിയം, ഫ്രാന്‍സ്, ഇസ്രയേല്‍
  • ഗ്രൂപ്പ് എ3 (Group A3): നെതര്‍ലന്‍ഡ്‌സ്, ഹങ്കറി, ജര്‍മ്മനി, ബോസ്‌നിയ
  • ഗ്രൂപ്പ് എ4 (Group A4): സ്‌പെയിൻ, ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ

ലീഗ് ബി (League B)

  • ഗ്രൂപ്പ് ബി1 (Group B1): ചെക്ക് റിപ്പബ്ലിക്ക്, യുക്രൈൻ, അല്‍ബേനിയ, ജോര്‍ജിയ
  • ഗ്രൂപ്പ് ബി2 (Group B2): ഇംഗ്ലണ്ട്, ഫിൻലാന്‍ഡ്, അയര്‍ലൻഡ്, ഗ്രീസ്
  • ഗ്രൂപ്പ് ബി3 (Group B3): ഓസ്‌ട്രിയ, നോര്‍വേ, സ്ലൊവേനിയ, കസാഖിസ്ഥാന്‍
  • ഗ്രൂപ്പ് ബി4 (Group B4): വെയ്‌ല്‍സ്, ഐസ്‌ലന്‍ഡ്, മൊണ്ടെനെഗ്രോ, തുര്‍ക്കി

ലീഗ് സി (League C)

  • ഗ്രൂപ്പ് സി1 (Group C1): സ്വീഡന്‍, അസര്‍ബൈജാന്‍, സ്ലൊവാക്കിയ, എസ്തോണിയ
  • ഗ്രൂപ്പ് സി2 (Group C2): റൊമാനിയ, കൊസോവോ, സൈപ്രസ്, ലിത്വാനിയ/ജിബ്രാൾട്ടർ
  • ഗ്രൂപ്പ് സി3 (Group C3): ലക്‌സംബർഗ്, ബൾഗേറിയ, വടക്കൻ അയർലൻഡ്, ബെലറൂസ്
  • ഗ്രൂപ്പ് സി 4 (Group C4): അർമേനിയ, ഫാറോ ദ്വീപുകൾ, നോർത്ത് മസിഡോണിയ, ലാത്വിയ

ലീഗ് ഡി (League D)

  • ഗ്രൂപ്പ് ഡി1 (Group D1): ലിത്വാനിയ/ജിബ്രാൾട്ടർ*, സാൻ മറിനോ, ലിച്ചെൻസ്റ്റീൻ
  • ഗ്രൂപ്പ് ഡി2 (Group D2): മാൾഡോവ, മാൾട്ട, അൻഡോറ

നേഷൻസ് ലീഗിലെ മത്സരങ്ങള്‍ (How UEFA Nations League Work): ഓരോ ലീഗിലെയും ടീമുകള്‍ തങ്ങളുടെ ഗ്രൂപ്പിലുള്ള മറ്റ് ടീമുകളുമായി ഹോം എവേ അടിസ്ഥാനത്തില്‍ രണ്ട് മത്സരങ്ങള്‍ വീതമാണ് ആദ്യ റൗണ്ടില്‍ കളിക്കുന്നത്. ലീഗ് എയിലെ ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരും ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടും. ഹോം എവേ അടിസ്ഥാനത്തില്‍ രണ്ട് പാദങ്ങളിലായാണ് മത്സരങ്ങള്‍. തുടര്‍ന്ന് സെമി, ഫൈനല്‍ മത്സരങ്ങള്‍ നടക്കും.

ലീഗ് എ, ലീഗ് ബി എന്നിവയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നാലാം സ്ഥാനത്തെത്തുന്ന ടീമുകള്‍ പോയിന്‍റ് അടിസ്ഥാനത്തില്‍ ലീഗ് ബിയിലേക്കും ലീഗ് സിയിലേക്കും തരംതാഴ്‌ത്തപ്പെടും. ലീഗ് സിയില്‍ നാലാം സ്ഥാനക്കാരാകുന്ന പോയിന്‍റ് കുറവുള്ള രണ്ട് ടീമുകള്‍ മാത്രമാണ് ലീഗ് ഡിയിലേക്ക് തരംതാഴ്‌ത്തപ്പെടുന്നത്.

ലീഗ് ബിയിലെയും സിയിലെയും ഗ്രൂപ്പ് ജേതാക്കള്‍ക്ക് യഥാക്രമം ലീഗ് എ, ലീഗ് ബി എന്നിവയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഗ്രൂപ്പ് ഡിയില്‍ നിന്നുള്ള രണ്ട് ടീമുകളും പോയിന്‍റ് അടിസ്ഥാനത്തില്‍ മുന്നേറും.

ലീഗ് എയില്‍ ആദ്യ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമുകളും ലീഗ് എയില്‍ ഓരോ ഗ്രൂപ്പിലും രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമും പ്രൊമോഷന്‍/റെലഗേഷന്‍ പ്ലേ ഓഫ് മത്സരം കളിക്കും. ഹോം എവേ അടിസ്ഥാനത്തിലാകും മത്സരങ്ങള്‍. ലീഗ് സിയില്‍ മികച്ച റാങ്കിലുള്ള നാലാം സ്ഥാനക്കാരും ലീഗ് ഡിയിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പ്ലേ ഓഫ് മത്സരങ്ങളും ടൂര്‍ണമെന്‍റിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.