ETV Bharat / sports

ചാമ്പ്യന്‍സ് ലീഗ് : സിറ്റിയോട് കണക്ക് തീര്‍ക്കാന്‍ റയല്‍, ബാഴ്‌സ പിഎസ്‌ജിയ്‌ക്ക് എതിരെ, ക്വാര്‍ട്ടര്‍ മത്സരക്രമം - Champions League QFs full schedule

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നാല് വര്‍ഷത്തിന് ശേഷം ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാനിറങ്ങുന്ന സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്ക് ഫ്രഞ്ച് ക്ലബ് പിഎസ്‌ജി എതിരാളി.

UEFA Champions League  Manchester City vs Real Madrid  Arsenal vs Bayern Munich  PSG vs Barcelona
UEFA Champions League QFs full schedule
author img

By ETV Bharat Kerala Team

Published : Mar 15, 2024, 8:05 PM IST

സൂറിച്ച് : യുവേഫ ചാമ്പ്യന്‍സ് ലീഗ് (UEFA Champions League) ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക് കരുത്തരായ റയല്‍ മാഡ്രിഡാണ് എതിരാളി (Manchester City vs Real Madrid). അത്‌ലറ്റിക്കോ മാഡ്രിഡ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനെ (Atletico Madrid vs Borussia Dortmund) നേരിടുമ്പോള്‍ ആഴ്‌സണലും ബയേണ്‍ മ്യൂണിക്കുമാണ് (Arsenal vs Bayern Munich) പോരടിക്കുക. പിഎസ്‌ജിയും ബാഴ്‌സലോണയുമാണ് നേര്‍ക്കുനേര്‍ എത്തുന്നത് (PSG vs Barcelona).

ആദ്യ പാദത്തില്‍ ആഴ്‌സണല്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്‌ജി എന്നിവരാണ് സ്വന്തം തട്ടകത്തില്‍ കളിക്കാന്‍ ഇറങ്ങുന്നത്. ഏപ്രില്‍ ഒമ്പതിന് പ്രിന്‍സസ് പാര്‍ക്കില്‍ പിഎസ്‌ജി ബാഴ്‌സ്‌യ്‌ക്ക് എതിരെ എത്തുന്നതോടെയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുക. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗിന്‍റെ അവസാന എട്ടില്‍ കളിക്കാന്‍ ഇറങ്ങുന്നത്.

തുടര്‍ന്ന് തട്ടകമായ സിവിറ്റാസ് മെട്രോപൊളിറ്റൻ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനെതിരെ ഇറങ്ങും. ഏപ്രില്‍ പത്തിനാണ് ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ആഴ്‌സണല്‍ ബയേണിനെതിരെ ഇറങ്ങുന്നത്. 2010-ന് ശേഷം ആദ്യമായാണ് പീരങ്കിപ്പട ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കളിക്കുന്നത്. ബയേണിനായി ഗോളടിച്ച് കൂട്ടുന്ന ടോട്ടനത്തിന്‍റെ മുന്‍ താരം ഹാരി കെയ്‌നിന്‍റെ മടങ്ങിവരവിന് കൂടിയാണ് ഈ മത്സരം സാക്ഷിയാവുക. ആദ്യ സീസണില്‍ തന്നെ ബയേണിനായി 36 ഗോളുകളാണ് ഹാരി കെയ്‌ന്‍ (Harry Kane) അടിച്ച് കൂട്ടിയിട്ടുള്ളത്.

ഇതേദിനം തന്നെ റയലിന്‍റെ സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റി കളിക്കാന്‍ ഇറങ്ങും. റയലിനെ സംബന്ധിച്ച് സിറ്റിയോട് കഴിഞ്ഞ തവണത്തെ കണക്ക് തീര്‍ക്കാന്‍ ബാക്കിയാണ്. സെമിയില്‍ റയലിനെ വീഴ്‌ത്തിക്കൊണ്ടായിരുന്നു സിറ്റിയുടെ കിരീടത്തിലേക്കുള്ള കുതിപ്പ്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ 1-1ന് സിറ്റിയെ റയല്‍ സമനിലയില്‍ പിടിച്ചിരുന്നു.

എന്നാല്‍ സ്വന്തം തട്ടകമായ ഇത്തിഹാദില്‍ വച്ച് സിറ്റി തനിക്കൊണം കാണിച്ചു. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കായിരുന്നു റയലിനെ മുക്കിയത്. പിന്നീട് ഫൈനലില്‍ ഇന്‍റര്‍ മിലാനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു സിറ്റി ചരിത്രത്തിലെ തന്നെ തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് വിജയം ആഘോഷിച്ചത്.

ALSO READ: ആൻഫീല്‍ഡില്‍ 'ഗോള്‍ പ്രളയം', തകര്‍ന്ന് തരിപ്പണമായി സ്‌പാര്‍ട്ട പ്രാഗ്; ലിവര്‍പൂള്‍ യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍

സെമി ഫൈനലിലേക്കുള്ള നറുക്കെടുപ്പും ഇതോടൊപ്പം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യ സെമിയില്‍ അത്‌ലറ്റിക്കോ-ഡോർട്ട്മുണ്ട് മത്സരത്തിലെ വിജയിക്ക് പിഎസ്‌ജി- ബാഴ്‌സ മത്സരത്തിലെ വിജയിയാണ് എതിരാളി. രണ്ടാം സെമിയില്‍ ആഴ്‌സണല്‍-ബയേണ്‍ മത്സരത്തിലെ വിജയികളുമായി റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ സിറ്റി പോരിലെ ജേതാവാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.