അഡ്ലെയ്ഡ്: ഇന്ത്യയ്ക്കെതിരായ മികവ് തുടര്‍ന്ന് ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡ്. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഹെഡ് സ്വന്തമാക്കിയത്. ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഹെഡ് 141 പന്തില്‍ 140 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
111 പന്തുകളിലാണ് താരം സെഞ്ചുറിയിലേക്ക് എത്തിയത്. പിങ്ക് ടെസ്റ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. 2022-ല്‍ ഹോബാർട്ടിൽ ഇംഗ്ലണ്ടിനെതിരെ സ്ഥാപിച്ച 112 പന്തുകളുടെ സ്വന്തം റെക്കോഡാണ് ഹെഡ് തകര്‍ത്തത്. 2022-ൽ വെസ്റ്റ് ഇൻഡീസിനെതിരെ അഡ്ലെയ്ഡില് 125 പന്തിൽ 100 റൺസ് നേടിയ ഹെഡിന്റെ പേരില്‍ തന്നെയാണ് പിങ്ക് ബോളിലെ മൂന്നാമത്തെ വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡുമുള്ളത്.
That's for baby Harrison!
— cricket.com.au (@cricketcomau) December 7, 2024
Another home-town ton for Travis Head! #AUSvIND | #PlayOfTheDay | @nrmainsurance pic.twitter.com/u4s6nV62RZ
ഇംഗ്ലണ്ടിന്റെ മുന്‍ നായകന് ജോ റൂട്ടും പാകിസ്ഥാന് താരം അസദ് ഷഫീഖുമാണ് പിന്നിലുള്ളത്. 2017-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 139 പന്തുകളിലാണ് ജോ റൂട്ട് സെഞ്ചുറി അടിച്ചത്. 2016-ല്‍ ഓസീസിനെതിരെ 140 പന്തുകളിലാണ് പാക് താരം മൂന്നക്കം തൊട്ടത്.
51 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് എട്ടാം ടെസ്റ്റ് സെഞ്ചുറിയും ഇന്ത്യയ്ക്കെതിരായ രണ്ടാം സെഞ്ചുറിയുമാണ് ഹെഡ് അഡ്ലെയ്ഡില് നേടിയത്. നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇന്ത്യയ്ക്ക് എപ്പോഴും കനത്ത വെല്ലുവിളിയാവുന്ന താരമാണ് ഹെഡ്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയെ ഓസീസ് തോല്‍പ്പിക്കുന്നതില്‍ നിര്‍ണായകമായ പ്രകടനം നടത്തിയ താരമാണ് ഹെഡ്സ്.