ETV Bharat / sports

'ആ രണ്ടര മിനിറ്റ്, ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷം' : വെളിപ്പെടുത്തലുമായി ടോം ലോക്കിയര്‍ - Luton Town vs Manchester United

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ സംഭവത്തെ കുറിച്ച് ലൂട്ടണ്‍ ടൗണ്‍ ക്യാപ്റ്റൻ ടോം ലോക്കിയര്‍

Tom Lockyer  Tom Lockyer Cardiac Arrest  Tom Lockyer About His Health  Luton Town vs Manchester United  ടോം ലോക്കിയര്‍
Tom Lockyer
author img

By ETV Bharat Kerala Team

Published : Feb 19, 2024, 11:49 AM IST

Updated : Feb 19, 2024, 4:22 PM IST

ലണ്ടൻ : പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണതിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് ക്ലബ് ലൂട്ടണ്‍ ടൗണ്‍ ക്യാപ്റ്റൻ ടോം ലോക്കിയര്‍ (Tom Lockyer). മത്സരത്തിനിടെ ഗ്രൗണ്ടില്‍ വീണപ്പോള്‍ തന്‍റെ ഹൃദയം രണ്ടര മിനിറ്റിലധികം നേരം നിലച്ചിരുന്നതായാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഡിസംബര്‍ 16ന് ബേണ്‍മൗത്തിനെതിരായ മത്സരത്തിനിടെയാണ് 29കാരനായ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്.

വിറ്റാലിറ്റി സ്റ്റേഡിയത്തിലായിരുന്നു ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന മത്സരം നടന്നത്. മത്സരത്തിന്‍റെ 59-ാം മിനിറ്റിലായിരുന്നു ലൂട്ടണ്‍ ടൗണ്‍ നായകനും പ്രതിരോധനിര താരവുമായ ടോം ലോക്കിയര്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന്, മത്സരം ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ചികിത്സയ്‌ക്കായി അഞ്ച് ദിവസമാണ് താരത്തിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നത്.

'രണ്ട് മിനിറ്റ് 40 സെക്കൻഡ്, എന്‍റെ ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷമായിരുന്നു അത്. ഹൃദയമിടിപ്പ് തിരികെ കൊണ്ട് വരുന്നതിന് എനിക്ക് ഡിഫിബ്രിലേറ്ററിന്‍റെ (Defibrillator) സഹായം ആവശ്യമായിരുന്നു. ആ സമയത്ത് എന്നെ സഹായിച്ച പാരാമെഡിക്കല്‍ ടീമിനോടും ക്ലബ് ഡോക്‌ടര്‍മാരോടും വലിയ നന്ദിയുണ്ട്, അവരെല്ലാം കാരണമാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്.

ബേണ്‍മൗത്തിനെതിരായ മത്സരത്തിനിടെയുണ്ടായത് ഗുരുതരമായ സംഭവമാണെന്ന് എനിക്കറിയാം. എന്തോ സംഭവിക്കാൻ പോകുന്നെന്ന് തോന്നിയപ്പോള്‍ തന്നെ ഹാഫ് ലൈനിലേക്ക് ഓടിക്കയറാനാണ് ഞാൻ ശ്രമിച്ചത്. എന്നാല്‍, അവിടേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഞാൻ മയങ്ങിപ്പോയി. ഒരു സെക്കൻഡിനുള്ളില്‍ എല്ലാം ശരിയാകുമെന്ന് കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല.

കണ്ണ് തുറന്നപ്പോള്‍ എല്ലാവരും പരിഭ്രാന്തിയില്‍ നില്‍ക്കുന്നതാണ് ഞാൻ കണ്ടത്. നേരത്തെ, കഴിഞ്ഞ മെയ് മാസത്തിലും സമാനമായ രീതിയില്‍ ഒരു സംഭവം ഉണ്ടായതാണ്. എന്നാല്‍, അതില്‍ നിന്നും വ്യത്യസ്‌തമായ കാര്യമാണ് ബേണ്‍മൗത്തിനെതിരായ മത്സരത്തില്‍ സംഭവിച്ചതെന്ന് എനിക്ക് മനസിലായി.

ആദ്യം ഇങ്ങനെ സംഭവിച്ചപ്പോള്‍ ഒരു സ്വപ്‌നത്തില്‍ നിന്നും ഉണര്‍ന്നത് പോലെയാണ് എനിക്ക് തോന്നിയത്. എന്നാല്‍, രണ്ടാമത്തെ പ്രാവശ്യം ഉണര്‍ന്നപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും മടങ്ങിയെത്തിയത് പോലെയാണ് അനുഭവപ്പെട്ടത്. സംസാരിക്കാനും ചലിക്കാനും എനിക്ക് കഴിഞ്ഞിരുന്നില്ല. അവിടെ നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാനായിരുന്നു ഞാൻ ശ്രമിച്ചിരുന്നത്.

Also Read : പിഎസ്‌ജിയോട് 'ബൈ' പറയാന്‍ കിലിയന്‍ എംബാപ്പെ, തീരുമാനം ഔദ്യോഗികമായി ക്ലബിനെ അറിയിച്ചെന്ന് റിപ്പോര്‍ട്ട്

ആ സമയം ഞാൻ മരിച്ചുപോയെന്ന ചിന്ത പോലും എനിക്കുണ്ടായി. വിദഗ്‌ധരുടെ നിര്‍ദേശങ്ങള്‍ കേട്ട ശേഷം മാത്രമായിരിക്കും ഇനി കളിക്കളത്തിലേക്കുള്ള എന്‍റെ തിരിച്ചുവരവ് തീരുമാനിക്കുന്നത്'- പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിന് മുന്‍പായി ടോം ലോക്കിയര്‍ അഭിപ്രായപ്പട്ടു (Tom Lockyer About Cardiac Arrest).

Last Updated : Feb 19, 2024, 4:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.