ETV Bharat / sports

ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയോടെ പ്രമുഖ താരം വിരമിക്കാനൊരുങ്ങുന്നു..!

ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ ബംഗ്ലാദേശിന്‍റെ സ്റ്റാർ താരം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കും.

ഇന്ത്യ VS ബംഗ്ലാദേശ് ടി20  ബംഗ്ലാദേശ് ക്രിക്കറ്റ് ടീം  ബംഗ്ലാദേശ് താരം മഹമ്മദുല്ല  മഹമ്മദുല്ല വിരമിക്കുന്നു
India vs Bangladesh Team Players (IANS)
author img

By ETV Bharat Sports Team

Published : Oct 9, 2024, 3:47 PM IST

ഹൈദരാബാദ്: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും. രണ്ട് ടെസ്റ്റുകളുടേയും മൂന്ന് ടി20യുടെയും ഭാഗമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനത്തിലാണ്. ആദ്യ ടി20 മത്സരത്തില്‍ 7 വിക്കറ്റിന് ജയിച്ച ഇന്ത്യൻ ടീം പരമ്പരയിൽ 1-0ന് മുന്നിലെത്തി.

അതേസമയം ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ ബംഗ്ലാദേശിന്‍റെ സ്റ്റാർ താരം മഹമ്മദുല്ല അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കും. 2021ലെ ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശ് ടീമിന്‍റെ ക്യാപ്റ്റനായിരുന്ന മഹമ്മദുല്ല 3 വർഷം മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് മുൻ ക്യാപ്റ്റൻ ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച ക്രിക്കറ്റ് താരം കുടുംബവുമായി ചർച്ച ചെയ്തതിന് ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ഞാൻ എന്‍റെ തീരുമാനം ബോർഡിനെ അറിയിച്ചിരുന്നുവെന്ന് മഹമ്മദുല്ല പറഞ്ഞു. ഹൈദരാബാദിൽ നടക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടി20 മത്സരം എന്‍റെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കും.

139 ടി20 മത്സരങ്ങളിൽ നിന്ന് 2,394 റൺസും 40 വിക്കറ്റും ഓൾറൗണ്ടറുടെ പേരിലുണ്ട്. ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ക്യാപ്റ്റൻ മാത്രമല്ല, ഏറ്റവും കുറഞ്ഞ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ രാജ്യത്തെ നയിച്ച ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

2007ൽ കെനിയയ്‌ക്കെതിരെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം കുറിച്ച മഹമ്മദുല്ല 43 മത്സരങ്ങളിൽ രാജ്യത്തെ നയിച്ചിട്ടുണ്ട്. ഇതിൽ 16 മത്സരങ്ങളിലും ബംഗ്ലാദേശ് വിജയിച്ചു. 2021ലെ ടി20 ലോകകപ്പിൽ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന മഹമ്മദുല്ല തന്‍റെ 17 വർഷത്തെ ടി20 കരിയർ ഒക്ടോബർ 12ന് അവസാനിപ്പിക്കും.

Also Read: സൂപ്പർ ലീഗ് കേരളയില്‍ കൊച്ചിയുടെ ഫോഴ്‌സ് തകര്‍ക്കാന്‍ മലപ്പുറം, ഇരുടീമുകളും ഇന്ന് നേര്‍ക്കുനേര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.