ETV Bharat / sports

ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ടോസ് നഷ്‌ടം; ഒരു മാറ്റവുമായി പാകിസ്ഥാന്‍ - IND vs PAK Toss Report

author img

By ETV Bharat Kerala Team

Published : Jun 9, 2024, 8:08 PM IST

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും.

Rohit Sharma  Babr Azam  രോഹിത് ശര്‍മ  ബാബര്‍ അസം  ഇന്ത്യ vs പാകിസ്ഥാന്‍
Rohit Sharma and Babr Azam (IANS)

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ടോസ് നഷ്‌ടം. പാക് നായകന്‍ ബാബര്‍ അസം ബോളിങ് തിരഞ്ഞെടുത്തു. ഇതോടെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ല. പാകിസ്ഥാന്‍ നിരയില്‍ നിന്നും അസം ഖാന്‍ പുറത്തായി. ഇമദ് വസീമാണ് ടീമിലെത്തിയത്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), വിരാട് കോലി, റിഷഭ് പന്ത് (ഡബ്ല്യു), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ്.

പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): മുഹമ്മദ് റിസ്വാൻ(ഡബ്ല്യു), ബാബർ അസം(സി), ഉസ്‌മാൻ ഖാൻ, ഫഖർ സമാൻ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇമദ് വസീം, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ

ടൂര്‍ണമെന്‍റില്‍ ഇരു ടീമുകളും തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ എത്തുന്നത്. മറുവശത്ത് ആതിഥേയരായ അമേരിക്കയോട് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇന്ന് ഇന്ത്യയോട് പരാജയപ്പെട്ടാല്‍ സൂപ്പര്‍ എട്ടിലേക്കുള്ള പാകിസ്ഥാന്‍റെ യാത്ര കഠിനമാവും.

മത്സരം കാണാന്‍: ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്‌സ്‌ നെറ്റ്‌വര്‍ക്കിലാണ് ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സെറ്റിലും ഓണ്‍ലൈനായി കളി കാണാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.