ടി20 ലോകകപ്പ് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലമെന്ന് വെളിപ്പെടുത്തല്‍. മൊത്തം സമ്മാനത്തുകയില്‍ ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇത്തവണ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചത്. വിജയിക്കുന്ന ടീമിനും ഇതിന് ആനുപാതികമായി സമ്മാനത്തുക ലഭിക്കും.
11.25 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ (93.47 കോടി രൂപ) ആണ് മൊത്തം സമ്മാനത്തുക. ഇതില്‍ വിജയിക്കുന്ന ടീമിന് 2.45 മില്ല്യണ്‍ ഡോളര്‍ (20.37 കോടി രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് കുറഞ്ഞത് 1.28 മില്യൺ ഡോളറും (10.64 കോടി രൂപ), സെമി ഫൈനലിസ്റ്റുകൾക്ക് 787,500 ഡോളർ (6.74 കോടി രൂപ) വീതവും ലഭിക്കും.
ടൂർണമെന്‍റിന്‍റെ എട്ട് റൗണ്ടിൽ പങ്കെടുക്കുന്ന ടീമുകൾക്ക് $382,500 (₹3.07 കോടി) വീതം ലഭിക്കും, ഒമ്പതാം സ്ഥാനത്തിനും 12-ാം സ്ഥാനത്തിനും ഇടയിൽ ഫിനിഷ് ചെയ്യുന്നവർക്ക് $247,500 (₹2.05 കോടി) വീതം ലഭിക്കും.
13-ാം സ്ഥാനം മുതൽ 20-ാം സ്ഥാനം വരെയുള്ള ടീമുകൾക്ക് 225,000 ഡോളർ (₹1.87 കോടി) ലഭിക്കും. കൂടാതെ, സെമി-ഫൈനലും ഫൈനലും ഒഴികെ ഓരോ ടീമിനും, വിജയിക്കുന്ന ഓരോ മത്സരത്തിനും $31,154 (₹25.89 ലക്ഷം) അധികമായി ലഭിക്കും.
ALSO READ: ബാര്‍ബഡോസില്‍ 'സൂപ്പര്‍ ഓവര്‍ ത്രില്ലര്‍'; ഒമാനെ തകര്‍ത്ത് നമീബിയ