ETV Bharat / sports

തലസ്ഥാനത്ത് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; കാണികള്‍ക്ക് സൗജന്യ ടിക്കറ്റ് - Super League Kerala match - SUPER LEAGUE KERALA MATCH

സൂപ്പര്‍ ലീഗ് കേരള മത്സരത്തില്‍ തലസ്ഥാനത്തിന്‍റെ സ്വന്തം ടീമായ തിരുവനന്തപുരം കൊമ്പന്‍സ് അവരുടെ ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന്. തൃശൂര്‍ മാജിക് എഫ്‌സിയുമായി വൈകിട്ട് 7.30നാണ് മത്സരം.

SUPER LEAGUE KERALA TVM KOMBANS  TVM KOMBANS VS THRISSUR MAGIC FC  ഫുട്‌ബോള്‍ മാമാങ്കം തിരുവനന്തപുരം  സൂപ്പര്‍ ലീഗ് കേരള മത്സരം
Thiruvananthapuram Kombans Team (X@kombansfc.official)
author img

By ETV Bharat Sports Team

Published : Sep 16, 2024, 3:33 PM IST

Updated : Sep 16, 2024, 3:50 PM IST

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷം തലസ്ഥാനത്തേക്ക് വിരുന്നെത്തുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം. സൂപ്പര്‍ ലീഗ് കേരള മത്സരത്തില്‍ തലസ്ഥാനത്തിന്‍റെ സ്വന്തം ടീമായ തിരുവനന്തപുരം കൊമ്പന്‍സ് അവരുടെ ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് (സെപ്‌റ്റംബര്‍ 16) തൃശൂര്‍ മാജിക് എഫ്‌സിയുമായി വൈകിട്ട് 7.30ന് ഏറ്റുമുട്ടും. ഇന്ന് വൈകിട്ട് 4 മുതല്‍ 5 വരെ കാണികള്‍ക്ക് സൗജന്യമായി ടിക്കറ്റ് ലഭിക്കും.

കൊമ്പന്‍സിന്‍റെ ആദ്യ ഹോം ഗ്രൗണ്ട് മത്സരമാണിന്ന്. വൈകിട്ട് 5 മണി മുതല്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ച് തുടങ്ങും. വൈകിട്ട് 7മണി വരെ സ്‌റ്റേഡിയം പരിസരത്ത് ടിക്കറ്റെടുക്കുന്നതിനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കാലിക്കറ്റ് എഫ്‌സിയുമായുള്ള ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഓരോ ഗോളിന്‍റെ സമനിലയിലായിരുന്നു ഇരു ടീമുകളും പിരിഞ്ഞത്.

SUPER LEAGUE KERALA TVM KOMBANS  TVM KOMBANS VS THRISSUR MAGIC FC  ഫുട്‌ബോള്‍ മാമാങ്കം തിരുവനന്തപുരം  സൂപ്പര്‍ ലീഗ് കേരള മത്സരം
തിരുവനന്തപുരം കൊമ്പൻസ് പുറത്തുവിട്ട പോസ്‌റ്റര്‍ (ETV Bharat)

രണ്ടാം മത്സരത്തില്‍ സ്വന്തം കാണികളുടെ മുന്നിലെത്തുമ്പോള്‍ കൊമ്പന്‍സ് പ്രതീക്ഷയിലാണ്. എങ്കിലും ആദ്യ മത്സരത്തില്‍ ടീമിന്‍റെ ഓട്ടേമര്‍ ബിസ്പോയ്ക്കും പാപുയയ്ക്കും ലഭിച്ച മഞ്ഞ കാര്‍ഡുകള്‍ ടീമിനെ ബാധിച്ചിട്ടുണ്ട്. ഹോം ഗ്രൗണ്ടില്‍ വിജയം നേടിയാല്‍ ടീമിന് 3 പോയിന്‍റുകള്‍ ലഭിക്കും.

തിരുവനന്തപുരം കൊമ്പൻസ് ക്യാപ്‌ടന്‍ പാട്രിക് മോട്ട (X@kombansfc.official)

ട്രിവാന്‍ഡ്രം കൊമ്പന്‍സിന് പരിക്കിന്‍റെ ആശങ്കയില്ലെങ്കിലും അനുഭവ സമ്പന്നനായ സികെ വിനീതിന്‍റെ നേതൃത്വത്തിലാണ് നാളെ തൃശൂര്‍ മാജിക് എഫ്‌സി പന്ത് തട്ടാനെത്തുന്നത്. കളിക്ക് മുന്നോടിയായി പുനരുദ്ധരിച്ച സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകള്‍ ഇന്നലെ പ്രവര്‍ത്തന സജ്ജമായി. ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സുമായി 1-2ന് തോല്‍വി വഴങ്ങിയ തൃശൂര്‍ മാജിക് എഫ്‌സിയുടെ അക്രമണ നീക്കങ്ങള്‍ക്ക് പ്രധാന വെല്ലുവിളി കൊമ്പന്‍സിന്‍റെ ഗോള്‍ കീപ്പര്‍ മൈക്കേല്‍ അമേരിക്കോയാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ട്രിവാന്‍ഡ്രം കൊമ്പന്‍സിന്‍റെ നായകന്‍ പാട്രിക് മോത്ത നയിക്കുന്ന മധ്യനിരയും പ്രതിരോധ നിരയില്‍ റെനാന്‍ ജനുവരിയോയുടെ സാന്നിധ്യവും തൃശൂരിന്‍റെ ആക്രമണ നീക്കങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. ടിക്കറ്റുകള്‍ ക്ലബ്ബിന്‍റെ വെബ്‌സൈറ്റ് ആയ http://www.kombansfc.com/ നിന്നും കൂടാതെ insider.in നിന്നും വാങ്ങാനാകും.

സൂപ്പര്‍ ലീഗ് കേരള മത്സരത്തില്‍ നിന്നും (X@kombansfc.official)

99 രൂപയില്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്ക് സീറ്റ്‌ അനുസരിച്ച് 500 രൂപ വരെ ലഭ്യമാണ്. സെനറ്റ് ഹാള്‍ പരിസരം, സാഫല്യം, പാളയം മാര്‍ക്കറ്റിന് പിന്നിലെ ബഹുനില പാര്‍ക്കിങ് എന്നിവിടങ്ങളിലാണ് കാണികള്‍ക്കായുള്ള പാര്‍ക്കിങ് ക്രമീകരിച്ചിട്ടുള്ളത്.

സാധ്യത ടീമുകള്‍:

തൃശൂര്‍ മാജിക് എഫ്‌സി: ജെയിമി ജോയ് (ജികെ), മാസ്ലോ ടോസ്‌കനോ (ബ്രസീല്‍ ), അര്‍ജുന്‍ മാക്കോത് മോഹനന്‍, എം മുഹമ്മദ് സഫ്‌നാദ്, സഞ്ജീവന്‍ ഘോഷ് (ജികെ ), അനുരാഗ് പിസി, സുജിത് വലിയപറമ്പില്‍ രാജന്‍, ഇമ്മാനുവല്‍ ഹോക്ക്, മെയില്‍സണ്‍ (ബ്രസീല്‍ ), ഹെന്ററി ആന്റണി, അഭിജിത് സര്‍ക്കാര്‍.

തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി: മൈക്കല്‍ അമേരിക്കോ, പവന്‍ കുമാര്‍ (ജികെ ), റെനന്‍ ജനുവരിയോ, അഖില്‍ ജെ ചന്ദ്രന്‍, അബ്‌ദുല്‍ ബാധിഷ്, സീസന്‍ എസ്, പാട്രിക് മോത്ത (ക്യാപ്റ്റന്‍), ഓട്ടേമര്‍ ബിസ്പോ, വിഷ്‌ണു ടിഎം, മുഹമ്മദ് ആഷര്‍, ഷിനു ആര്‍, അക്‌മല്‍ ഷാന്‍, മാര്‍ക്കോസ് വൈല്‍ഡര്‍, ഡാവി കുന്‍, ഷിഹാദ് നെല്ലിപറമ്പന്‍, പോള്‍ രാംഫാന്‍സൗവ, ആന്‍റണി രാജു, മനോജ് എം, ലാല്‍ മംഗയി സംഗ (പാപുയി). വൈഷ്‌ണവ് പി.

Also Read: ജിപിഎസ് മുതൽ എഐ വരെ: ഇത് പഴയ ഫുട്‌ബോൾ അല്ല; ആസ്വാദനം വേറെ ലെവലാക്കിയ സാങ്കേതിക വിദ്യകൾ

Last Updated : Sep 16, 2024, 3:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.