പരസ്‌പരം കൊമ്പുകോര്‍ക്കാറുണ്ടായിരുന്നെങ്കിലും നിരവധി മത്സരങ്ങൾ ഒരുമിച്ച് കളിച്ചവരാണ് വിരാട് കോലിയും ഗൗതം ഗംഭീറും. 2011 ലോകകപ്പ് നേടിയ ടീമിന്‍റെ ഭാഗമായിരുന്നു ഇരുവരും. ഡൽഹി സ്വദേശികളായ ഇരുവരും സംസ്ഥാന ടീമിൽ കളിച്ചാണ് കരിയർ തുടങ്ങിയത്.
ഇരുവരുടെയും സാമ്യം ഇവിടെയും അവസാനിക്കുന്നില്ല. അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിലും പ്രകടിപ്പിക്കുന്നതിലും കര്‍ക്കശക്കാരായ ഇരുവരും ഈ സ്വഭാവത്തിനും മൈതാനത്ത് പേരുകേട്ടവരാണ്. മുൻ ഇന്ത്യൻ പേസറായ ശ്രീശാന്ത് അടുത്തിടെ രസകരമായ ഒരു പരാമര്‍ശം നടത്തിയിരുന്നു. സ്‌പോർട്‌സ് കീഡയിൽ ഏറ്റവും ശാന്തരായുള്ള കളിക്കാരുടെ ഒരു ടീമിനെ തെരഞ്ഞെടുക്കാന്‍ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍ ഗംഭീറിന്‍റെയും കോലിയുടെയും പേരുകളും അതിലുണ്ടായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'ഗൗതം ഗംഭീറിനൊപ്പം വിരാട് കോലി ഓപ്പൺ ചെയ്യും. സൗരവ് ഗാംഗുലി രണ്ടാം സ്ഥാനത്തും റിക്കി പോണ്ടിങ് മൂന്നാമതും. ഗാംഗുലി ക്യാപ്റ്റനും പോണ്ടിങ് വൈസ് ക്യാപ്റ്റനുമാകും. അമ്പയർമാരെ പോലും വിടാത്ത ഷാക്കിബ് അൽ ഹസനെ ഞാൻ എങ്ങനെ മറക്കും. കീറോൺ പൊള്ളാർഡ്, ഹർഭജൻ സിങ്, ഷോയിബ് അക്തർ, ആന്ദ്രെ നെൽ എന്നിവരും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. പതിനൊന്നാമനായി തീര്‍ച്ചയായും ശ്രീശാന്തുമുണ്ടാകും. ഞാൻ എന്നെ എങ്ങനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കും.'- ശ്രീശാന്ത് പറഞ്ഞു.
മൈതാനത്ത് പരസ്‌പരം കൊമ്പുകോര്‍ക്കാറുണ്ടെങ്കിലും തനിക്ക് കോലിയോട് വളരെയധികം ബഹുമാനമുണ്ടെന്ന് ഗംഭീർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. 'വിരാട് കോലിയുമായി ഞാൻ എന്ത് തരത്തിലുള്ള ബന്ധമാണ് വച്ചുപുലര്‍ത്തുന്നത്... പക്വതയുള്ള രണ്ട് വ്യക്തികൾക്കിടയിലെ ബന്ധമാണതെന്നാണ് ഞാൻ കരുതുന്നത്. കളിക്കളത്തിൽ എല്ലാവർക്കും സ്വന്തം ജേഴ്‌സിക്കായി പോരാടാനും വിജയിയായി ഡ്രസിങ് റൂമിലേക്ക് മടങ്ങാനും അവകാശമുണ്ട്. എന്നാൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഘട്ടത്തില്‍, 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്ന ഘട്ടത്തില്‍ ഞങ്ങള്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റ ശേഷം ഗംഭീർ ഇങ്ങനെ പറഞ്ഞു.
Also Read: ദുലീപ് ട്രോഫിയില്‍ നിരാശപ്പെടുത്തി സഞ്ജു; അരങ്ങേറ്റത്തില്‍ വെറും അഞ്ച് റണ്‍സ്