ഹൈദരാബാദ്: ഐസിസി ടെസ്റ്റ് പ്ലെയർ റാങ്കിങ് ലിസ്റ്റ് പുറത്തിറക്കി. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പിന്നിലാക്കി ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡ ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതായി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ 9 വിക്കറ്റ് വീഴ്ത്തിയ റബാഡ റാങ്കിങ്ങിൽ നാടകീയമായ മുന്നേറ്റമാണ് നടത്തിയത്.
ബുംറ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയയുടെ ജോസ് ഹാസിൽവുഡാണ് രണ്ടാം സ്ഥാനത്ത്. ഇതാദ്യമായി പാകിസ്ഥാൻ താരം നൊമാൻ അലി ആദ്യ പത്തിൽ ഇടം നേടി. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തെ തുടർന്ന് താരം 9-ാം സ്ഥാനത്തേക്ക് ഉയർന്നു.
New World No.1 🥇
— ICC (@ICC) October 30, 2024
South Africa's star pacer dethrones Jasprit Bumrah to claim the top spot in the ICC Men's Test Bowling Rankings 👇https://t.co/oljRIUhc5T
ഇന്ത്യൻ സ്‌പിൻ രാജാവ് രവിചന്ദ്രൻ അശ്വിൻ ബൗളർമാരുടെ റാങ്കിങ്ങിൽ നാലാം സ്ഥാനത്തും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അഞ്ചാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. അതേസമയം ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് ടീമിനെ വിജയത്തിലേക്ക് നയിച്ച സ്‌പിന്നർ മിച്ചൽ സാന്‍റ്‌നർ 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആദ്യമായി 44-ാം സ്ഥാനത്തെത്തി. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ തകർപ്പൻ ബൗൾ ചെയ്‌ത താരം ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് വീഴ്ത്തി അത്ഭുതപ്പെടുത്തി. ടെസ്റ്റിൽ ആകെ 13 വിക്കറ്റുകളാണ് സാന്‍റ്നർ നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബാറ്റര്‍മാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി 790 പോയിന്‍റിമായി മൂന്നാം സ്ഥാനത്താണ്. 903 പോയിന്‍റുമായി ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. 813 പോയിന്‍റുമായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ് തൊട്ടുപിന്നിലുള്ളത്. ഋഷഭ് പന്ത് അഞ്ച് സ്ഥാനങ്ങളും വിരാട് കോലി ആറ് സ്ഥാനങ്ങളും നഷ്ടപ്പെട്ടതോടെ മറ്റ് ഇന്ത്യൻ താരങ്ങൾ ആദ്യ 10 പട്ടികയിൽ നിന്ന് പുറത്തായി.
വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് 11-ാം സ്ഥാനത്തും വിരാട് കോലി 14-ാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. മറ്റൊരു ഇന്ത്യൻ താരവും ആദ്യ 15ൽ ഇടം നേടിയില്ല. അടുത്തിടെ ഇംഗ്ലണ്ട് ടെസ്റ്റിൽ സെഞ്ച്വറി നേടിയ പാകിസ്ഥാൻ താരം സൗദ് ഷക്കിൽ (ഏഴാം സ്ഥാനം) 20 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആദ്യ പത്തിൽ പ്രവേശിച്ചു. കൂടാതെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ന്യൂസിലൻഡ് സ്റ്റാർ പ്ലെയർ രച്ചിൻ രവീന്ദ്ര 8 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി.
Also Read: വിരാട് കോലി വീണ്ടും; ആര്‍സിബി നായകനായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്