കോഴിക്കോട്: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിൽ നടക്കും. നവംബർ 20 മുതൽ 24 വരെ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് എച്ച് പോരാട്ടങ്ങൾക്കാണ് കോഴിക്കോട് വേദിയാവുക. മുൻ ചാമ്പ്യൻമാരായ റെയിൽവേസ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ ടീമുകളാണ് കേരളത്തിനൊപ്പം ഫൈനൽ റൗണ്ടിനായി മത്സരിക്കുക. അവസാനമായി 2023ലാണ് കോഴിക്കോട് സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് ആതിഥ്യം വഹിച്ചത്.
നവംബർ 20ന് നടക്കുന്ന ആദ്യ മത്സരത്തിൽ പോണ്ടിച്ചേരി ലക്ഷദ്വീപിനെയും കേരള- റെയിൽവേസ് പോരാട്ടം നടക്കും. 22ന് ലക്ഷദ്വീപിനേയും 24ന് പോണ്ടിച്ചേരിയേയും കേരളം നേരിടും. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന്‍റെ 30 അംഗ സാധ്യതാ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവംബർ 18നുള്ളിൽ അന്തിമ ടീമിനെ പ്രഖ്യാപിക്കും. ബിബി തോമസാണ് കേരള സന്തോഷ് ട്രോഫി ടീമിന്‍റെ പരിശീലകൻ. ഹാരി ബെന്നിയാണ് സഹപരിശീലകൻ. എം.വി നെൽസൺ ഗോൾ കീപ്പിങ് കോച്ച്.
The 7️⃣8️⃣th National Football Championship for Santosh Trophy 🏆 kicks off on Nov 15th in 8️⃣ venues across the country! 🇮🇳
— Indian Football Team (@IndianFootball) November 4, 2024
The group winners will qualify for the Final Round to be staged in December.
Swipe ➡️ for fixtures.#SantoshTrophy #IndianFootball ⚽️ pic.twitter.com/KAO2Icnmn9
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒന്‍പത് ഗ്രൂപ്പുകളിലെ ജേതാക്കളും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ സർവീസസ്, ഗോവ ടീമുകളും ഇത്തവണ ആതിഥേയരായ തെലങ്കാനയുമാണ് നോക്കൗട്ടിലെത്തുക. ഹൈദരാബാദിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.
𝐒𝐄𝐑𝐕𝐈𝐂𝐄𝐒 𝐀𝐑𝐄 𝐓𝐇𝐄 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 𝐎𝐅 #SantoshTrophy! 🔥#IndianFootball ⚽️ pic.twitter.com/UP2ieskgUf
— Indian Football Team (@IndianFootball) March 9, 2024
ഗ്രൂപ്പ് എ (അമൃത്സർ, പഞ്ചാബ്):
- നവംബർ 20: ലഡാക്ക് vs ഹിമാചൽ പ്രദേശ്, ജമ്മു & കാശ്മീർ vs പഞ്ചാബ്
- നവംബർ 22: ഹിമാചൽ പ്രദേശ് vs ജമ്മു & കശ്മീർ, പഞ്ചാബ് vs ലഡാക്ക്
- നവംബർ 24: ജമ്മു & കശ്മീർ vs ലഡാക്ക്, ഹിമാചൽ പ്രദേശ് vs പഞ്ചാബ്
ഗ്രൂപ്പ് ബി (പഞ്ചാബ്):
- നവംബർ 26: ചണ്ഡീഗഡ് vs ഡൽഹി, ഉത്തരാഖണ്ഡ് vs ഹരിയാന
- നവംബർ 28: ഡൽഹി vs ഉത്തരാഖണ്ഡ്, ഹരിയാന vs ചണ്ഡിഗഡ്
- നവംബർ 30: ചണ്ഡീഗഡ് vs ഉത്തരാഖണ്ഡ്, ഹരിയാന vs ഡൽഹി
ഗ്രൂപ്പ് സി (കല്യാണി, പശ്ചിമ ബംഗാൾ):
- നവംബർ 16: ഉത്തർപ്രദേശ് vs ബീഹാർ, ജാർഖണ്ഡ് vs പശ്ചിമ ബംഗാൾ
- നവംബർ 18: ബിഹാർ vs ജാർഖണ്ഡ്, പശ്ചിമ ബംഗാൾ vs ഉത്തർപ്രദേശ്
- നവംബർ 20: ഉത്തർപ്രദേശ് vs ജാർഖണ്ഡ്, പശ്ചിമ ബംഗാൾ ബംഗാൾ vs ബീഹാർ
ഗ്രൂപ്പ് ഡി (അഗർത്തല, ത്രിപുര):
- നവംബർ 15: ത്രിപുര vs മിസോറാം, മണിപ്പൂർ vs സിക്കിം
- നവംബർ 17: മിസോറാം vs മണിപ്പൂർ, സിക്കിം vs ത്രിപുര
- നവംബർ 19: ത്രിപുര vs മണിപ്പൂർ, സിക്കിം vs മിസോറാം
ഗ്രൂപ്പ് ഇ (നൽബാരി, അസം):
- നവംബർ 20: മേഘാലയ vs അരുണാചൽ പ്രദേശ്, അസം vs നാഗാലാൻഡ്
- നവംബർ 22: നാഗാലാൻഡ് vs മേഘാലയ, അരുണാചൽ പ്രദേശ് vs അസം
- നവംബർ 24: അസം vs മേഘാലയ, അരുണാചൽ പ്രദേശ് vs നാഗാലാൻഡ്
ഗ്രൂപ്പ് എഫ് (അമൃത്സർ, പഞ്ചാബ്):
- നവംബർ 21: ഒഡീഷ vs മധ്യപ്രദേശ്
- നവംബർ 23: ഛത്തീസ്ഗഡ് vs ഒഡീഷ
- നവംബർ 25: മധ്യപ്രദേശ് vs ഛത്തീസ്ഗഡ്
ഗ്രൂപ്പ് ജി (അനന്തപൂർ, ആന്ധ്രാപ്രദേശ്):
- നവംബർ 15: തമിഴ്‌നാട് vs ആൻഡമാൻ & നിക്കോബാർ, ആന്ധ്രാപ്രദേശ് vs കർണാടക
- നവംബർ 17: ആൻഡമാൻ & നിക്കോബാർ vs ആന്ധ്രാപ്രദേശ്, കർണാടക vs തമിഴ്നാട്
- നവംബർ 19 : തമിഴ്നാട് vs ആന്ധ്രാപ്രദേശ്, കർണാടക vs ആൻഡമാൻ & നിക്കോബാർ
ഗ്രൂപ്പ് എച്ച് (കോഴിക്കോട്, കേരളം):
- നവംബർ 20: പോണ്ടിച്ചേരി vs ലക്ഷദ്വീപ്, കേരളം vs റെയിൽവേ
- നവംബർ 22: റെയിൽവേ vs പോണ്ടിച്ചേരി, ലക്ഷദ്വീപ് vs കേരളം
- നവംബർ 24: ലക്ഷദ്വീപ് vs റെയിൽവേ, കേരളം vs പോണ്ടിച്ചേരി
ഗ്രൂപ്പ് I (ജയ്പൂർ, രാജസ്ഥാൻ):
- നവംബർ 16: മഹാരാഷ്ട്ര vs രാജസ്ഥാൻ, ഗുജറാത്ത് vs ദാദ്ര & നഗർ ഹവേലി, & ദാമൻ & ദിയു
- നവംബർ 18: രാജസ്ഥാൻ vs ഗുജറാത്ത്, ദാദ്ര & നഗർ ഹവേലി& ദാമൻ & ദിയുvs മഹാരാഷ്ട്ര
- നവംബർ 20: മഹാരാഷ്ട്ര vs ഗുജറാത്ത്, ദാദ്ര & നഗർ ഹവേലി & ദാമൻ & ദിയു vs രാജസ്ഥാൻ
Also Read: ടെസ്റ്റിലും ഐപിഎല്ലിലും തഴഞ്ഞു; ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം