ETV Bharat / sports

രാജസ്ഥാനായി വീണ്ടും അര്‍ധ സെഞ്ചുറി; സഞ്‌ജുവിന് റെക്കോഡ്, ഭീഷണിയായി ബട്‌ലര്‍ - Sanju Samson IPL record

ഐപിഎല്‍ 2024-ലെ ആദ്യ മത്സരത്തില്‍ രാജസ്ഥാനായി അര്‍ധ സെഞ്ചുറി നേടിയ സഞ്‌ജു സാംസണ് റെക്കോഡ്.

SANJU SAMSON  IPL 2024  RAJASTHAN ROYALS  RR VS LSG
Sanju Samson registers joint highest 50 plus scores for Rajasthan Royals
author img

By ETV Bharat Kerala Team

Published : Mar 25, 2024, 12:42 PM IST

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) 17-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ (Rajasthan Royals) ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ (Sanju Samson) നടത്തിയത്. സ്വന്തം തട്ടകമായ ജയ്‌പൂരിലെ സവായ് മാൻസിങ്‌ സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ (Lucknow Super Giants) ആപരാജിത അര്‍ധ സെഞ്ചുറിയുമായി സഞ്‌ജു തിളങ്ങി. 52 പന്തുകളില്‍ പുറത്താവാതെ ആറ് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും സഹിതം 82 റണ്‍സായിരുന്നു രാജസ്ഥാന്‍ ക്യാപ്റ്റന്‍ അടിച്ച് കൂട്ടിയത്.

ഫ്രാഞ്ചൈസിക്കായി ഇതു 23-ാം തവണയാണ് സഞ്‌ജു അന്‍പതോ അതില്‍ അധികമോ റണ്‍സ് നേടുന്നത്. ഇതോടെ രാജസ്ഥാനായി ഏറ്റവും കൂടുതല്‍ തവണ ഫിഫ്‌റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരങ്ങളില്‍ ഒരാളായി മാറാനും മലയാളി താരത്തിന് കഴിഞ്ഞു. (Sanju Samson IPL record). രണ്ട് സെഞ്ചുറികളും 21 അര്‍ധ സെഞ്ചുറികളുമാണ് നിലവില്‍ സഞ്‌ജുവിന്‍റെ അക്കൗണ്ടിലുള്ളത്.

ജോസ്‌ ബട്‌ലര്‍ (Jos Buttler), അജിങ്ക്യ രഹാനെ (Ajinkya Rahane) എന്നിവരാണ് പ്രസ്‌തുത റെക്കോഡില്‍ സഞ്‌ജുവിന് ഒപ്പമുള്ളത്. ബട്‌ലര്‍ രാജസ്ഥാനായി അഞ്ച് സെഞ്ചുറികളും 18 അര്‍ധ സെഞ്ചുറികളും നേടിയപ്പോള്‍, രണ്ട് സെഞ്ചുറികളും 21 അര്‍ധ സെഞ്ചുറികളുമാണ് രഹാനെ കണ്ടെത്തിയിട്ടുള്ളത്. 16 അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള ഷെയ്ന്‍ വാട്‌സണാണ് പിന്നിലുള്ളത്.

ഇതിനകം തന്നെ രാജസ്ഥാന്‍റെ റണ്‍വേട്ടക്കാരനെന്ന റെക്കോഡ് സഞ്‌ജു തൂക്കിയിരുന്നു. പിങ്ക് ജഴ്‌യിയില്‍ 30.84 ശരാശരിയിലും 139 സ്‌ട്രൈക്ക് റേറ്റിലും 3,485 റണ്‍സാണ് 29-കാരന്‍ അടിച്ച് കൂട്ടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള രഹാനെയുടെ അക്കൗണ്ടില്‍ 3,098 റണ്‍സാണുള്ളത്. അതേസമയം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് 20 റണ്‍സിന് തോല്‍പ്പിച്ചിരുന്നു (RR vs LSG).

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ രാജസ്ഥാനായി സഞ്‌ജുവിനൊപ്പം റിയാന്‍ പരാഗും (29 പന്തില്‍ 43) തിളങ്ങിയതോടെ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 193 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടിയത്. മറുപടിക്ക് ഇറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സില്‍ ഒതുങ്ങി.

ALSO READ: 'ഐപിഎല്‍ ഇച്ചിരി മുറ്റാണല്ലോടേയ്...!' ആദ്യ കളിയില്‍ അടി വാങ്ങി കൂട്ടി മിച്ചല്‍ സ്റ്റാര്‍ക്ക്; 24 കോടിയുടെ മുതലിന് 'ട്രോള്‍ മഴ' - IPL 2024

ക്യാപ്റ്റന്‍ കെഎല്‍ രാഹുലും (44 പന്തില്‍ 58), നിക്കോളാസ് പുരാനും (41 പന്തില്‍ 64*) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകന്ന് നില്‍ക്കുകയായിരുന്നു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്‌ജുവായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.