ETV Bharat / sports

ഹരാരെയില്‍ സഞ്ജു എത്തി, മൂന്നാം ടി20യില്‍ ഏത് പൊസിഷൻ...?; ടീം മാനേജ്‌മെന്‍റിന് തലവേദന - Sanju Samson Batting Position

ടി20 ലോകകപ്പ് വിജയാഘോഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജു സാംസണ്‍ സിംബാബ്‌വെയിലുള്ള ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്.

INDIA VS ZIMBABWE  SANJU SAMSON PLAYING XI CHANCES  സഞ്ജു സാംസണ്‍  ഇന്ത്യ സിംബാബ്‌വെ
SANJU SAMSON (IANS)
author img

By ETV Bharat Kerala Team

Published : Jul 8, 2024, 8:08 AM IST

ഹരാരെ : സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഹരാരെയില്‍ എത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായാണ് സഞ്ജു ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. അടുത്ത മത്സരത്തില്‍ താരത്തിന് പ്ലേയിങ് ഇലവനില്‍ കളിക്കാൻ അവസരം ലഭിക്കുമോ എന്നാണ് നിലവില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

മൂന്നാം നമ്പറാണ് സഞ്ജു സാംസണിന്‍റെ ഇഷ്‌ട ബാറ്റിങ് പൊസിഷൻ. ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് വേണ്ടി കൂടുതല്‍ കാലം ഈ പൊസിഷനില്‍ ബാറ്റ് ചെയ്‌തിരുന്നത് വിരാട് കോലിയായിരുന്നു. ടി20 ലോകകപ്പില്‍ കോലി രോഹിതിനൊപ്പം ഓപ്പണറായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഈ പൊസിഷനിലേക്കെത്തി.

വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ടി20യില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ റിഷഭ് പന്ത് ഈ പൊസിഷനില്‍ സ്ഥിരമായി തുടരുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്. ഇന്ത്യൻ ടീമില്‍ തലമുറ മാറ്റം കൂടി നടക്കുന്ന സമയമാണിത്. അതുകൊണ്ട് തന്നെ സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ പ്രകടനം സഞ്ജു ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് ടീമില്‍ സ്ഥിരമായൊരു സ്ഥാനം കണ്ടെത്താൻ നിര്‍ണായകമാണ്.

ബുധനാഴ്‌ചയാണ് ഇന്ത്യ സിംബാബ്‌വെ പരമ്പരയിലെ മൂന്നാം മത്സരം. ഈ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മൂന്നാം നമ്പറില്‍ റിതുരാജ് ഗെയ്‌ക്‌വാദായിരുന്നു ബാറ്റ് ചെയ്യാനെത്തിയത്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ താരം അര്‍ധസെഞ്ച്വറിയടിച്ച് മികവ് കാട്ടിയിരുന്നു. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാൻ കിട്ടിയ അവസരം റിങ്കു സിങ്ങും നന്നായി മുതലെടുത്തു. ഈ സാഹചര്യത്തില്‍ ഫോമിലുള്ള ഇരുവരെയും മാറ്റുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്‍റിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും.

പിന്നെ, സഞ്ജുവിന് മുന്നിലുള്ള സാധ്യത അഞ്ചാം നമ്പറാണ്. അവിടെ ശിവം ദുബെ ഒരുപക്ഷെ താരത്തിന് വെല്ലുവിളിയായേക്കും. വിക്കറ്റ് കീപ്പറായാണ് സഞ്ജു പ്ലേയിങ് ഇലവനിലേക്ക് എത്തുന്നതെങ്കില്‍ ധ്രുവ് ജുറെലിന് സ്ഥാനം നഷ്‌ടമായേക്കും.

മൂന്നാം മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യത ടീം : ശുഭ്‌മാൻ ഗില്‍, അഭിഷേക് ശര്‍മ/യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്

Also Read : 'കളിച്ചത് അവന്‍റെ ബാറ്റുമായി'; ഹരാരയിലെ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അഭിഷേക് ശര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.