ETV Bharat / sports

കോലി ഉള്‍പ്പെടെ ആറ് താരങ്ങളെ നിലനിര്‍ത്താനൊരുങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - ROYAL CHALLENGERS BENGALURU

കളിക്കാരെ നിലനിർത്താനുള്ള അവസാന തീയതി ഒക്ടോബർ 31 അവസാനിക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു  RCB PLAYER RETENTION  VIRAT KOHLI  ഇന്ത്യൻ പ്രീമിയർ ലീഗ്
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (IANS)
author img

By ETV Bharat Sports Team

Published : Oct 28, 2024, 7:57 PM IST

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗില്‍ വരാനിരിക്കുന്ന സീസണില്‍ ഫ്രാഞ്ചൈസികൾ ഏതൊക്കെ കളിക്കാരെ നിലനിർത്തുമെന്ന് അറിയാൻ എല്ലാ ആരാധകരും ആകാംക്ഷയിലാണ്. കളിക്കാരെ നിലനിർത്താനുള്ള അവസാന തീയതി ഒക്ടോബർ 31 അവസാനിക്കും. എന്നാല്‍ ചില ഫ്രാഞ്ചൈസികളുടെ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവരുന്നുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിർത്തുന്ന താരങ്ങളുടെ പേരുകളും പുറത്തുവന്നു.

വിരാട് കോലി ഉൾപ്പെടെ 6 കളിക്കാരെ റോയല്‍ ചലഞ്ചേഴ്‌സ് നിലനിർത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ സ്റ്റാർ ക്രിക്കറ്റ് താരം കോലി ആയിരിക്കും ആർസിബിയുടെ ആദ്യ ചോയ്‌സ്. ഐപിഎല്ലിന്‍റെ തുടക്കം മുതൽ വിരാട് ടീമിന്‍റെ ഭാഗമാണ്. താരം കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 741 റൺസ് നേടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കോലിക്ക് പുറമെ നിലവിലെ ടീം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനെയും ആർസിബി നിലനിർത്തുമെന്നാണ് സൂചന. ടീം ക്യാപ്റ്റനെന്ന നിലയിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. ആഴ്ചകൾക്ക് മുമ്പാണ് താരം നയിച്ച സെന്‍റ് ലൂസിയ കിങ്സ് കരീബിയൻ പ്രീമിയർ ലീ​ഗിൽ ചാംപ്യന്മാരായത്. ഇതിനൊപ്പം ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജും നിലനിർത്തുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു  RCB PLAYER RETENTION  VIRAT KOHLI  ഇന്ത്യൻ പ്രീമിയർ ലീഗ്
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (IANS)

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും ആർസിബിക്ക് നിലനിർത്താനാകും. മികച്ച പ്രകടനം നടത്താൻ കഴിയുന്ന രജത് പാട്ടിദാറിന്‍റെ സാന്നിധ്യവും റോയൽ ആ​ഗ്രഹിക്കുന്നു. ഒപ്പം ഇടങ്കയ്യൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ യാഷ് ദയാലിനെ നിലനിർത്താനും ആർസിബി നോക്കുന്നുണ്ട്. ഇന്ത്യയുടെ അൺക്യാപ്പ്ഡ് താരങ്ങളുടെ പട്ടികയിലാണ് ദയാലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓരോ ടീമിനും 6 കളിക്കാരെ മാത്രമാണ് നിലനിർത്താന്‍ കഴിയുക. ഫ്രാഞ്ചൈസികൾ നിലനിർത്തുന്നതിന് റൈറ്റ് ടു മാച്ച് കാർഡും ഉപയോഗിക്കാം. ഐപിഎൽ 2025ൽ കളിക്കാരെ നിലനിർത്താനുള്ള അവസാന തീയതി ഒക്ടോബർ 31. അന്നേ ദിവസം എല്ലാ ടീമുകളിലും നിലനിർത്തിയ കളിക്കാരുടെ പൂർണ്ണ ചിത്രം വ്യക്തമാകും. ആർസിബി ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ ശക്തമായ ഒരു കോമ്പിനേഷൻ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ടീം ഫ്രാഞ്ചൈസി.

Also Read: റയൽ-ബാഴ്‌സ എൽ ക്ലാസിക്കോ പോരാട്ടം സ്പെയിനിൽ മാത്രമല്ല, ഇന്ത്യയിലും ചര്‍ച്ചയായെന്ന് നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.