ETV Bharat / sports

'എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട്...' ടീം ഇന്ത്യയുടെ കിരീട വരള്‍ച്ചയെ കുറിച്ച് രോഹിത് ശര്‍മ - രോഹിത് ശര്‍മ ഐസിസി കിരീടം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഐസിസി കിരീടങ്ങള്‍ നേടാനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ.

Rohit Sharma On ICC Trophy Drought  Team India ICC Trophy Drought  രോഹിത് ശര്‍മ ഐസിസി കിരീടം  ഇന്ത്യന്‍ ക്രിക്കറ്റ് ടീം
Rohit Sharma On ICC Trophy Drought
author img

By ETV Bharat Kerala Team

Published : Jan 27, 2024, 6:15 PM IST

ഹൈദരാബാദ്: ഐസിസി കിരീടങ്ങള്‍ നേടാന്‍ ഇന്ത്യന്‍ ടീമിനും ശരിയായ സമയം വരുമെന്ന് നായകന്‍ രോഹിത് ശര്‍മ. ഒരു ദശാബ്‌ദത്തിലേറെയായി ഇന്ത്യന്‍ ടീമിന് ഐസിസി കിരീടങ്ങള്‍ കിട്ടാക്കനിയായി തുടരുന്ന സാഹചര്യത്തിലാണ് രോഹിത് ശര്‍മയുടെ പ്രതികരണം. 2013ല്‍ എംഎസ് ധോണി നായകനായിരിക്കെയാണ് ഇന്ത്യ അവസാനമായി ഒരു ഐസിസി ടൂര്‍ണമെന്‍റ് ജയിച്ചത്.

ആ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി ആയിരുന്നു അത്. അതിന് ശേഷം ഏകദിന, ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളിലെ ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും കിരീടം മാത്രം നേടാന്‍ ഇന്ത്യയ്‌ക്കായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും കയ്യെത്തും ദൂരത്ത് നഷ്‌ടമായ ഇന്ത്യ വരുന്ന ടി20 ലോകകപ്പ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് നിലവില്‍.

ഹൈദരാബാദില്‍ പുരോഗമിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിനിടെ ജിയോ സിനിമയോട് സംസാരിക്കുമ്പോഴായിരുന്നു ടീം ഇന്ത്യയ്‌ക്ക് ഐസിസി കിരീടങ്ങള്‍ നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷ രോഹിത് ശര്‍മ പങ്കുവച്ചത്. 'മികച്ച പ്രകടനമാണ് കഴിഞ്ഞ മൂന്ന് വര്‍ഷവും ഞങ്ങള്‍ക്ക് നടത്താന്‍ സാധിച്ചത്. എന്നാല്‍, ട്രോഫികള്‍ മാത്രമാണ് നേടാനാകാതെ പോയത്.

ഞങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഒരേയൊരു കാര്യം മാത്രമാണ് അത്. എന്നാല്‍, ആ ദൗത്യം നിറവേറ്റാന്‍ ഞങ്ങളുടേതായ സമയം വരുമെന്നാണ് ഞാന്‍ കരുതുന്നത്. അതിന് വേണ്ടി പോസിറ്റീവായ മാനസികാവസ്ഥയില്‍ തുടരുക എന്നത് മാത്രമാണ് ചെയ്യേണ്ടത്.

കഴിഞ്ഞ് പോയ കാര്യങ്ങളെ കുറിച്ചോര്‍ത്ത് ഒരിക്കലും ആശങ്കപ്പെടരുത്. കാരണം, അതിനെ ഇനിയൊരിക്കലും മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല. വരാനിരിക്കുന്ന കാര്യങ്ങള്‍ മാത്രമായിരിക്കും നിങ്ങള്‍ക്ക് മാറ്റാന്‍ പറ്റുന്നത്. അതുകൊണ്ട്, അതിലേക്ക് മാത്രമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്'- രോഹിത് ശര്‍മ പറഞ്ഞു (Rohit Sharma On Team India's ICC Trophy Drought).

2007-2013 വരെയുള്ള കാലയളവില്‍ മൂന്ന് ഐസിസി ട്രോഫികളാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. എന്നാല്‍, പിന്നീടിങ്ങോട്ട് ഒരു കിരീടവും സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടില്ല. 2014 ടി20 ലോകകപ്പ് മുതലായിരുന്നു ടീമിന്‍റെ കഷ്‌ടകാലം തുടങ്ങിയത്.

ആ ടൂര്‍ണമെന്‍റില്‍ റണ്ണര്‍ അപ്പുകളായ ഇന്ത്യ തൊട്ടടുത്ത വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലിലാണ് പുറത്തായത്. 2016ല്‍ ടി20 ലോകകപ്പില്‍ വീണ്ടും ഇന്ത്യയുടെ പോരാട്ടം സെമിയില്‍ അവസാനിച്ചു. പിന്നാലെ അടുത്ത വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലും കലാശക്കളിയിലാണ് ഇന്ത്യ കലമുടച്ചത്. 2019ല്‍ നടന്ന ഏകദിന ലോകകപ്പിലും 2022ലെ ടി20 ലോകകപ്പിലും സെമി ഫൈനലില്‍ ആയിരുന്നു ഇന്ത്യയുടെ പോരാട്ടം അവസാനിച്ചത്.

Also Read : ഇംഗ്ലണ്ടിന് 'ഇന്നിങ്‌സ് തോല്‍വി' ഉറപ്പിച്ച് ജഡേജയുടെ ഇന്നിങ്‌സ്; പ്രശംസയുമായി സഞ്ജയ് മഞ്ജരേക്കര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.