ETV Bharat / sports

ഹാര്‍ദിക്കിന്‍റെ ക്യാപ്‌റ്റൻസിയില്‍ 'ഹാപ്പിയല്ല', ഡ്രസിങ് റൂമിലും 'സീൻ'; രോഹിത് ശര്‍മ ടീം വിട്ടേക്കുമെന്ന് സൂചന - Rohit Sharma Likely To Leave MI - ROHIT SHARMA LIKELY TO LEAVE MI

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്‌റ്റൻസിയില്‍ അതൃപ്‌തിയുള്ള മുംബൈ ഇന്ത്യൻസ് മുൻ നായകൻ രോഹിത് ശര്‍മ ഈ സീസണോടെ ടീം വിടുന്നതായി റിപ്പോര്‍ട്ട്.

ROHIT SHARMA  HARDIK PANDYA  IPL 2024  MUMBAI INDIANS
ROHIT SHARMA LIKELY TO LEAVE MI
author img

By ETV Bharat Kerala Team

Published : Apr 4, 2024, 12:39 PM IST

മുംബൈ: ഈ ഐപിഎല്‍ സീസണോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശര്‍മ മുംബൈ ഇന്ത്യൻസ് വിടുമെന്ന് സൂചന. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയില്‍ രോഹിത് ശര്‍മയ്‌ക്ക് അതൃപ്‌തിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ 36 കാരനായ രോഹിത് ടീം വിടാൻ സാധ്യതയെന്നാണ് മുംബൈ ഇന്ത്യൻസ് ടീം അംഗങ്ങളില്‍ ഒരാള്‍ ഒരു ഇന്ത്യൻ ദേശീയ മാധ്യമത്തെ അറിയിച്ചിരിക്കുന്നത്.

ഡെക്കാൻ ചാര്‍ജേഴ്‌സില്‍ നിന്നും 2011ലാണ് രോഹിത് ശര്‍മയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 9.2 കോടിക്കായിരുന്നു അന്ന് മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി രോഹിതിനെ കൂടാരത്തില്‍ എത്തിച്ചത്. തുടര്‍ന്ന് പിന്നീടുള്ള 13 വര്‍ഷങ്ങളിലായി മുംബൈയ്‌ക്കായി കൂടുതല്‍ മത്സരം കളിക്കുകയും കൂടുതല്‍ റണ്‍സ് നേടുകയും ചെയ്‌ത താരമായി രോഹിത് മാറി.

2013ല്‍ റിക്കി പോണ്ടിങ്ങിനെ മാറ്റി രോഹിത് ശര്‍മയെ മുംബൈയുടെ ക്യാപ്‌റ്റൻസിയും ഏല്‍പ്പിച്ചു. ആ വര്‍ഷമാണ് ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി കിരീടം നേടുന്നത്. പിന്നീട്, മുംബൈ നാല് പ്രാവശ്യം ഐപിഎല്‍ കിരീടം ഉയര്‍ത്തിയതും രോഹിത് ശര്‍മയ്‌ക്ക് കീഴിലായിരുന്നു.

ഐപിഎല്‍ 17-ാം പതിപ്പിന് മുന്നോടിയായിട്ടായിരുന്നു രോഹിതിനെ നായകസ്ഥാനത്ത് നിന്നും നീക്കി ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ചുമതല ഏല്‍പ്പിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്ത് ടൈറ്റൻസിനൊപ്പമായിരുന്ന ഹാര്‍ദിക്കിനെ പ്ലെയര്‍ ട്രേഡിങ്ങിലൂടെയായിരുന്നു മുംബൈ കൂടാരത്തിലേക്ക് എത്തിച്ചത്.

അതേസമയം, ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്‌റ്റൻസിയില്‍ രോഹിത് ശര്‍മ അതൃപ്‌തനാണ് എന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സീസണില്‍ ഹാര്‍ദിക്കിന് കീഴില്‍ മൂന്ന് മത്സരം കളിച്ച മുംബൈ ഇന്ത്യൻസിന് ഒന്നില്‍ പോലും ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ല. പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് മുംബൈ നലവില്‍.

രോഹിതിന്‍റെ അതൃപ്‌തി മുംബൈ ഇന്ത്യൻസ് ഡ്രസിങ് റൂമിലും പ്രകടമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. താരങ്ങള്‍ തമ്മില്‍ പലകാര്യങ്ങളിലും വാദപ്രതിവാദങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ഗ്രൗണ്ടിലും ഇത്തരത്തില്‍ ഇരുവരും തമ്മിലുള്ള ആശയവിനിമയം കാണാൻ കഴിഞ്ഞിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്‍റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ തന്നെ നിരവധി വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. രോഹിത് ശര്‍മയ്‌ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാൻ മുംബൈ മാനേജ്‌മെന്‍റ് തയ്യാറായിട്ടില്ലെന്ന് വാദിച്ച ആരാധകര്‍ ഹാര്‍ദിക് പാണ്ഡ്യയെ പലപ്പോഴും കൂവലോടെയാണ് വരവേറ്റത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രോഹിത് മുംബൈ ഇന്ത്യൻസ് വിടുമെന്ന തരത്തില്‍ അഭ്യൂഹവും പ്രചരിക്കുന്നത്.

Also Read : ഹാര്‍ദിക് ഒറ്റപ്പെട്ടു, 'ചിലര്‍' തടസം നില്‍ക്കുന്നു; ഒളിയമ്പുമായി ഹര്‍ഭജന്‍ സിങ്‌ - Harbhajan Singh Backs Hardik Pandya

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.