ETV Bharat / sports

ഞാൻ ആദ്യം ഓടാം, കോച്ച് പിന്നാലെ വന്നോ...; മഴ നനയാതെ കാറില്‍ കയറാൻ രോഹിത്തിന്‍റെയും ദ്രാവിഡിന്‍റെയും 'ഓട്ടം' - Rohit Sharma and Dravid Run in Rain

author img

By ETV Bharat Kerala Team

Published : May 30, 2024, 9:50 AM IST

Updated : May 30, 2024, 10:32 AM IST

ടി20 ലോകകപ്പിനായി ഇന്ത്യൻ ടീം അമേരിക്കയില്‍. പരിശീലന സെഷന് മുന്‍പ് നഗരം കറങ്ങാനിറങ്ങി താരങ്ങള്‍. മഴ കൊള്ളാതെ കാറിലേക്ക് കയറാനുള്ള ക്യാപ്‌റ്റൻ രോഹിതിന്‍റെയും പരിശീലകൻ ദ്രാവിഡിന്‍റെയും ഓട്ടത്തിന്‍റെ ദൃശ്യങ്ങള്‍ വൈറല്‍.

T20 WORLD CUP 2024  INDIA T20 WC SQUAD  NEW YORK RAIN  രോഹിത് ശര്‍മ
Rohit and Dravid Spotted In New York (X)

ന്യൂയോര്‍ക്ക് : ടി20 ലോകകപ്പ് പോരാട്ടങ്ങളുടെ ആവേശങ്ങളിലേക്ക് ക്രിക്കറ്റ് ആരാധകര്‍ കടക്കാൻ ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണ് ശേഷിക്കുന്നത്. കരീബിയൻ ദ്വീപുകളിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ലോകകപ്പ് വരുന്ന ജൂണ്‍ ഒന്നിന് ആരംഭിക്കും. ടൂര്‍ണമെന്‍റിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ ഒരു ഭാഗത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങളിലാണ് ടീം ഇന്ത്യയും. 13 വര്‍ഷമായി തുടരുന്ന ഐസിസി കിരീട വരള്‍ച്ച ഇത്തവണ മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം. ഐപിഎല്‍ പതിനേഴാം പതിപ്പിന് ശേഷമാണ് ഇന്ത്യൻ സംഘം ലോകകപ്പിനായി അമേരിക്കയില്‍ എത്തിയിരിക്കുന്നതും.

ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ വിരാട് കോലി ഒഴികെയുള്ള താരങ്ങള്‍ എല്ലാം തന്നെ ടീം ക്യാമ്പില്‍ ചേര്‍ന്നിട്ടുണ്ട്. കോലിയും അധികം വൈകാതെ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ന്യൂയോര്‍ക്കിലുള്ള ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ആദ്യ പരിശീലന സെഷനായും ഗ്രൗണ്ടിലിറങ്ങിയിരുന്നു.

വിശ്രമത്തിന് ശേഷമാണ് ഇന്ത്യൻ ടീം ആദ്യ പരിശീലന സെഷനായി ഇറങ്ങിയത്. ടൈംസ് സ്ക്വയര്‍ ഉള്‍പ്പടെയുള്ള അമേരിക്കയിലെ വിവധ സ്ഥലങ്ങള്‍ കറങ്ങിയായിരുന്നു ഇന്ത്യൻ ടീം പരിശീലനത്തിന് മുന്നോടിയായുള്ള ദിവസങ്ങള്‍ ചെലവഴിച്ചത്. താരങ്ങള്‍ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായിരുന്നു.

നഗരങ്ങള്‍ ചുറ്റിയടിക്കാൻ താരങ്ങള്‍ സമയം കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരെ കാണാൻ ആരാധകരും നിരത്തുകളിലേക്ക് ഇറങ്ങിയിരുന്നു. ഇങ്ങനെ, പുറത്തേക്കിറങ്ങിയ ഒരു ആരാധകന്‍റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഇന്ത്യൻ നായകൻ രോഹിത് ശര്‍മയുടെയും പരിശീലകൻ രാഹുല്‍ ദ്രാവിഡിന്‍റെയും ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ശക്തമായ മഴ പെയ്യുന്നതിനിടെ രോഹിതും ദ്രാവിഡും ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു കെട്ടിടത്തില്‍ നിന്നും ഇറങ്ങി മഴ കൊള്ളാതിരിക്കാൻ കാറിലേക്ക് ഓടി കയറുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു ഇത്.

മഴയെ തുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ കുറച്ച് നേരം ക്ഷമയോടെ രോഹിതും ദ്രാവിഡും നില്‍ക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കാത്ത് നിന്നിട്ടും മഴ മാറാതെ വന്നതോടെ രോഹിത് കെട്ടിടത്തില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്ന് പുറത്തുണ്ടായിരുന്ന കാബ് ഡ്രൈവര്‍ക്ക് വാഹനം സ്റ്റാര്‍ട്ട് ചെയ്യാൻ സൂചന നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ, കെട്ടിടത്തിനുള്ളില്‍ നിന്നും രോഹിത് ആദ്യം പുറത്തേക്കിറങ്ങി ഓടി കാറില്‍ കയറുകയായിരുന്നു, പിന്നാലെയാണ് രാഹുല്‍ ദ്രാവിഡ് പുറത്തേക്കിറങ്ങിയത്.

അതേസമയം, ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരെ ഇന്ത്യ ലോകകപ്പില്‍ ഒരു സന്നാഹ മത്സരം കളിക്കും. ന്യൂയോര്‍ക്കില്‍ വച്ചാണ് ഈ മത്സരം. ജൂണ്‍ അഞ്ചിനാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

ബി ഗ്രൂപ്പിലാണ് ലോകകപ്പില്‍ ഇന്ത്യ മത്സരിക്കുന്നത്. അയര്‍ലന്‍ഡിനെതിരെയാണ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യൻ സംഘത്തിന്‍റെ ആദ്യ മത്സരം. ജൂണ്‍ 9ന് കരുത്തരായ പാകിസ്ഥാനെയും ഇന്ത്യ നേരിടും. 12, 15 തീയതികളില്‍ അമേരിക്ക, കാനഡ ടീമുകള്‍ക്കെതിരെയാണ് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ അവസാന മത്സരങ്ങള്‍.

Also Read : 'രോഹിത് ഓപ്പണറാകേണ്ട, നാലാം നമ്പറില്‍ ഇറങ്ങിയാല്‍ മതി'; ജയ്‌സ്വാളിനൊപ്പമെത്തേണ്ടത് ഈ താരമെന്ന് വസീം ജാഫര്‍ - Wasim Jaffer On T20 WC India Lineup

Last Updated : May 30, 2024, 10:32 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.