ETV Bharat / sports

ടീം ക്യാമ്പില്‍ 'സര്‍' ജഡേജയുടെ 'മാസ് എൻട്രി'; വീഡിയോ പങ്കുവച്ച് ചെന്നൈ സൂപ്പര്‍ കിങസ് - IPL 2024

ഐപിഎല്ലിന് മുൻപായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനൊപ്പം ചേര്‍ന്ന് രവീന്ദ്ര ജഡേജ.

Ravindra Jadeja  Chennai Super Kings  Ravindra Jadeja Joined CSK  CSK IPL 2024
Ravindra Jadeja
author img

By ETV Bharat Kerala Team

Published : Mar 16, 2024, 9:46 AM IST

ചെന്നൈ : ഐപിഎല്‍ പതിനേഴാം പതിപ്പിന് (IPL 2024) കൊടി ഉയരാൻ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന പത്ത് ടീമുകളും തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഇതിനോടകം തന്നെ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. പല പ്രധാന താരങ്ങളും ടീമുകള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടിരിക്കുകയാണ് നിലവില്‍.

മുൻ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും ഐപിഎല്ലിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആദ്യം തുടങ്ങിയത് ചെന്നൈ സൂപ്പര്‍ കിങ്സാണ് (Chennai Super Kings). അവരുടെ നായകൻ എംഎസ് ധോണി (MS Dhoni) മാര്‍ച്ച് അഞ്ചിന് തന്നെ ടീം ക്യാമ്പില്‍ ചേര്‍ന്നിരുന്നു. പിന്നാലെ, ആഭ്യന്തര താരങ്ങളും ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തുകയാണ്.

പരിശീലനം തകൃതിയായി പുരോഗമിക്കുന്നതിനിടെ ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്നിരിക്കുകയാണ് അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (Ravindra Jadeja). കഴിഞ്ഞ ദിവസമാണ് ജഡേജ ചെന്നൈയില്‍ എത്തിയത്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പമ്പരയില്‍ മിന്നും പ്രകടനം കാഴ്‌ചവച്ച ജഡേജ വിശ്രമത്തിന് ശേഷമാണ് ഐപിഎല്‍ മത്സരങ്ങള്‍ക്കായി ചെന്നൈയില്‍ എത്തിയിരിക്കുന്നത് (Ravindra Jadeja Joined Chennai Super Kings Camp).

ഐപിഎല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ പ്രധാന താരങ്ങളില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലില്‍ ചെന്നൈയുടെ വിജയ റണ്‍സ് സ്കോര്‍ ചെയ്‌തത് ജഡേജയായിരുന്നു.

2012ലെ താരലേലത്തില്‍ അന്നത്തെ റെക്കോഡ് തുകയായ 9.8 കോടിക്കായിരുന്നു രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൂടാരത്തിലെത്തിച്ചത്. തുടര്‍ന്നുള്ള സീസണുകളില്‍ എല്ലാം ജഡേജ ചെന്നൈക്കായി കളിച്ചു. ഐപിഎല്ലില്‍ നിന്നും ചെന്നൈയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന രണ്ട് സീസണില്‍ ഗുജറാത്ത് ലയണ്‍സ് താരമായിരുന്നു ജഡേജ.

തുടര്‍ന്ന്, സിഎസ്‌കെയില്‍ മടങ്ങിയെത്തിയ താരം 2022ല്‍ അവരുടെ നായകസ്ഥാനം ഏറ്റെടുത്തു. എന്നാല്‍, താരത്തിന് കീഴില്‍ ദയനീയ പ്രകടനമായിരുന്നു സൂപ്പര്‍ കിങ്‌സ് പുറത്തെടുത്തത്. പിന്നാലെ, ജഡേജയെ ചെന്നൈ നായകസ്ഥാനത്ത് നിന്നും നീക്കി.

ഈ സീസണോടെ താരം ഫ്രാഞ്ചൈസി വിടുമെന്ന സൂചനകളും നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ക്ലബുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും താരം ടീമിനൊപ്പം തുടരുകയുമായിരുന്നു.

അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുന്നത്. മാര്‍ച്ച് 22ന് ചെപ്പോക്കിലാണ് ഈ മത്സരം.

Also Read : കുട്ടിക്ക്രിക്കറ്റിലെ ആറാം പൊൻ കിരീടം തേടി തലയും പിള്ളേരും...ഐപിഎല്ലിന് അരങ്ങുണരുന്നു...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.