തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ക്രിക്കറ്റ് ആവേശം. രഞ്ജി ട്രോഫിയില്‍ കേരളം -പഞ്ചാബ് പോരാട്ടം തുമ്പ സെന്‍റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ചു.ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് ആരംഭിച്ചു. മഴ കാരണം കളി തടസ്സപ്പെട്ടപ്പോള്‍ പഞ്ചാബ് നിലവില്‍ 5 വിക്കറ്റ് നഷ്‌ടപ്പെടുത്തി 95 റണ്‍സെന്ന നിലയിലാണ്. കേരളത്തിനായി ആദിത്യ സര്‍വതെ മൂന്ന് വിക്കറ്റും ജലജ് സക്‌സേന രണ്ടു വിക്കറ്റുമെടുത്തു.
ദേശീയ ടീമിനൊപ്പമായതിനാല്‍ സഞ്ജു സാംസണെ നിലവില്‍ രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കെ.സി.എല്ലിലെ സൂപ്പര്‍ ഹീറോയായ സച്ചിന്‍ ബേബിയാണ് കേരള ടീമിനെ നയിക്കുന്നത്. പരിചയസമ്പന്നരായ മൂന്നു മറുനാടന്‍ താരങ്ങള്‍ കേരളത്തിനായി കളത്തിലിറങ്ങും. മധ്യപ്രദേശുകാരായ ജലജ് സക്‌സേന, ആദിത്യ സര്‍വതെ, തമിഴ്‌നാടിന്‍റെ ബാബ അപരാജിത് എന്നിവരാണ് കേരളത്തിനായി ഇറങ്ങുന്നത്.
രോഹന്‍ കുന്നുമ്മൽ, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബാബ അപരാജിത്, ജലജ് സക്സേന എന്നിവരടങ്ങിയതാണ് ബാറ്റിങ് നിര. ഓള്‍ റൗണ്ടര്‍ ആദിത്യ സര്‍വാതെയും ബേസില്‍ തമ്പി, കെ എം ആസിഫ് തുടങ്ങിയവര്‍ അണി നിരക്കുന്ന ബൗളിങ് നിരയുമാകുന്നതോടെ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം.
എലീറ്റ് ഗ്രൂപ്പ് സിയിൽ മധ്യപ്രദേശ്, കർണാടക, ബംഗാൾ, പഞ്ചാബ്, ഹരിയാന, ബിഹാർ എന്നിവരാണ് കേരളത്തിന്‍റെ എതിരാളികൾ. ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്‍റെ പരിശീലകന്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റ് ചാംപ്യന്മാരായ പഞ്ചാബ് കരുത്തുറ്റ നിരയുമാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ താരങ്ങളായ ശുഭ്‌മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, അര്‍ഷദീപ് സിങ് എന്നിവരില്ലെങ്കിലും താര സമ്പന്നമാണ് പഞ്ചാബ് ടീം.ഐപിഎല്‍ ഹീറോ പ്രഭാസിമ്രന്‍ സിങ്ങാണ് പഞ്ചാബിനെ നയിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറാണ് പഞ്ചാബ് പരിശീലകന്‍.
Also Read: മോനുമെന്‍റല്‍ സ്റ്റേഡിയത്തിൽ 'വെള്ളം കളി'; അര്‍ജന്‍റീനയെ സമനിലയിൽ തളച്ച് വെനസ്വേല