ETV Bharat / sports

ക്യാപ്‌റ്റൻ അടിച്ചു, ടീം ജയിച്ചു; സഞ്ജുവിന്‍റെ മികവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തറപറ്റിച്ച് രാജസ്ഥാൻ റോയല്‍സ് - LSG vs RR Match Result

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയല്‍സ്.

SANJU SAMSON  IPL 2024  RAJASTHAN ROYALS  റോയല്‍സ് VS സൂപ്പര്‍ ജയന്‍റ്‌സ്
LSG VS RR MATCH RESULT
author img

By ETV Bharat Kerala Team

Published : Apr 28, 2024, 6:38 AM IST

ലഖ്‌നൗ: ഐപിഎൽ പതിനേഴാം പതിപ്പിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ ഏഴ് വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാൻ റോയൽസ്. ഏകന സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ സൂപ്പർ ജയന്‍റ്‌സ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസൺ (33 പന്തില്‍ 73), യുവ ബാറ്റർ ധ്രുവ് ജുറെൽ (34 പന്തില്‍ 52) എന്നിവരുടെ മികവിൽ ഒരു ഓവർ ശേഷിക്കെയാണ് രാജസ്ഥാൻ മറികടന്നത്. സീസണിൽ രാജസ്ഥാൻ റോയൽസിന്‍റെ എട്ടാം ജയമാണിത്.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 196 റണ്‍സിലേക്ക് എത്തിയത്. ക്യാപ്‌റ്റൻ കെഎല്‍ രാഹുല്‍ (48 പന്തില്‍ 76), ദീപ് ഹൂഡ (31 പന്തില്‍ 50) എന്നിവരുടെ പ്രകടനങ്ങളായിരുന്നു ലഖ്‌നൗവിന് സ്വന്തം തട്ടകത്തില്‍ പൊരുതാവുന്ന മികച്ച സ്കോര്‍ സമ്മാനിച്ചത്. രാജസ്ഥാനായി പന്തെറിഞ്ഞ സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ തരക്കേടില്ലാത്ത തുടക്കമായിരുന്നു രാജസ്ഥാൻ റോയല്‍സിന് ലഭിച്ചത്. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 60 റണ്‍സ് നേടി. പവര്‍പ്ലേയിലെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ബട്‌ലറെ പുറത്താക്കി യാഷ് താക്കൂര്‍ ആയിരുന്നു രാജസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിക്കുന്നത്.

18 പന്തില്‍ 34 റണ്‍സ് അടിച്ചായിരുന്നു ബട്‌ലര്‍ മടങ്ങിയത്. പിന്നാലെ, അടുത്ത ഓവറിലെ ആദ്യ പന്തില്‍ യശസ്വി ജയ്‌സ്വാളിനെ മാര്‍ക്കസ് സ്റ്റോയിനിസ് കൂടാരം കയറ്റി. 18 പന്തില്‍ 24 റണ്‍സ് ആയിരുന്നു ജയ്‌സ്വാളിന്‍റെ സമ്പാദ്യം.

നാലാമനായി ക്രീസിലെത്തിയ റിയാൻ പരാഗിന് വലിയ പ്രകടനം കാഴ്‌ചവയ്‌ക്കാനായില്ല. ഇംപാക്ട് പ്ലെയറായെത്തിയ താരം 11 പന്തില്‍ 14 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ഒൻപതാം ഓവറിലെ നാലാം പന്തില്‍ അമിത് മിശ്രയാണ് പരാഗിനെ പുറത്താക്കിയത്.

പിന്നീട്, ധ്രുവ് ജുറെലിനെ കൂട്ടുപിടിച്ച് സഞ്ജു സാംസണ്‍ രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ ഇന്നിങ്‌സ്. ധ്രുവ് ജുറെല്‍ രണ്ട് സിക്‌സറും അഞ്ച് ഫോറും തന്‍റെ ഇന്നിങ്‌സില്‍ നേടി.

Also Read : ഐപിഎല്ലില്‍ മുംബൈയെ മുക്കി ഡല്‍ഹി - IPL 2024 DC Vs MI Result

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.