ന്യൂഡൽഹി: ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം തടസപ്പെടുത്തി വീണ്ടും മഴ. കാൺപൂരിൽ നടക്കുന്ന ടെസ്റ്റില്‍ മഴ വില്ലനായി തുടരുന്നു. ആദ്യ ദിനം 35 ഓവർ മാത്രം കളിച്ച രണ്ടാം ദിവസത്തെ കളിയില്‍ ഒരു പന്ത് പോലും എറിയാതെ നിർത്തിവച്ചു. ടീം ഇന്ത്യ ഗ്രൗണ്ടിൽ നിന്ന് ഹോട്ടലിൽ എത്തിയ വീഡിയോ എഎൻഐ പങ്കുവച്ചു.
ഉച്ചവരെ മഴ തുടർന്നതിനാൽ മൂടിയ മൈതാനത്ത് പരിശീലനം നടത്താൻ കഴിയാത്ത അവസ്ഥയായി. മൂന്നാം ദിനം മത്സരം തുടങ്ങുമെന്നാണ് കരുതുന്നത്. മഴ ബാധിച്ച ആദ്യ ദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്രീസില്‍ 40 റണ്‍സുമായി മോമിനുല്‍ ഹഖും ആറു റണ്‍സുമായി മുഷ്‌ഫിഖുര്‍ റഹീമുമാണ്. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. സാക്കിര്‍ ഹസന്‍, ഷദ്‌മാന്‍ ഇസ്ലാം, നജ്‌മുല്‍ ഹുസൈന്‍ ഷാന്‍റോ എന്നിവരാണ് പുറത്തായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ത്യക്കായി ആദ്യ സെഷനിൽ ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാന്‍റോയെ പുറത്താക്കി രവിചന്ദ്രൻ അശ്വിൻ തന്‍റെ മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിന്‍റെ ആദ്യ നാല് ദിവസത്തെ കാലാവസ്ഥാ പ്രവചനം കാൺപൂരിൽ നിരാശാജനകമാണ്.
Also Read: ഒരു പന്തിൽ നേടിയത് 286 റൺസ്..! അത്യപൂര്‍വ റെക്കോര്‍ഡ്, ഇതെങ്ങനെ സംഭവിച്ചു..? - 286 Runs in 1 Ball