മാഡ്രിഡ്: ലോക ടെന്നീസിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായ റാഫേല്‍ നദാലും ടെന്നീസ് കോര്‍ട്ടിനോട് വിടപറയുന്നു. നവംബറില്‍ നടക്കുന്ന ഡേവിസ് കപ്പിന് പിന്നാലെ ടെന്നീസില്‍ നിന്നും വിരമിക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കിട്ട വിഡിയോയിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം.
വികാരനിര്‍ഭരമായ വീഡിയോയിലൂടെയായിരുന്നു നദാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും ഞാൻ വിരമിക്കുകയാണ്. കുറച്ചധികം ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണ് കടന്നുപോയത്. ഈ തീരുമാനത്തിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു. ജീവിതത്തില്‍ എല്ലാത്തിനും അതിന്‍റേതായ തുടക്കവും അവസാനവുമുണ്ട്'-നദാല്‍ അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2004ല്‍ സ്പെയിനെ ഡേവിസ് കപ്പ് ജേതാക്കളാക്കിയതോടെയാണ് നദാലിനെ ടെന്നീസ് ലോകം ശ്രദ്ധിക്കപ്പെടുന്നത്. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വേളയില്‍ ഇക്കാര്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.
കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്ന് വിശേഷണമുള്ള നദാല്‍ 22 ഗ്രാൻഡ്‌സ്ലാം കിരീടങ്ങളാണ് നേടിയിട്ടുള്ളത്. ഫ്രഞ്ച് ഓപ്പണില്‍ 14 കിരീടങ്ങള്‍ നാല് പ്രാവശ്യം യുഎസ് ഓപ്പണ്‍, രണ്ട് ഓസ്‌ട്രേലിയൻ ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങളുമാണ് നദാലിന്‍റെ ഷെല്‍ഫില്‍. 2008ലെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് കൂടിയായ നദാല്‍ 92 എടിപി സിംഗിള്‍സ് കിരീടങ്ങളും നേടിയിട്ടുണ്ട്.
നവംബര്‍ 19-21 വരെ നടക്കുന്ന ഡേവിസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിന് വേണ്ടി നദാല്‍ കളത്തിലിറങ്ങിയേക്കും. ഈ മത്സരത്തില്‍ നെതര്‍ലൻഡ്‌സ് ആണ് സ്പെയിന്‍റെ എതിരാളി. കഴിഞ്ഞ ഏറെ നാളായി പരിക്കിന്‍റെ പിടിയിലായിരുന്ന താരത്തെ പരിക്കില്‍ നിന്നും മോചിതനായതോടെയായിരുന്നു സ്പാനിഷ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
Also Read : 'ഏറ്റവും വലിയ എതിരാളി, ഏറ്റവും മികച്ച സുഹൃത്ത്'; ഫെഡററുടെ വിരമിക്കലില്‍ കണ്ണീരണിഞ്ഞ് നദാല്‍