ETV Bharat / sports

ഐപിഎല്‍ ജഴ്‌സിയില്‍ മൂന്ന് നിറങ്ങള്‍ക്ക് ബിസിസിഐ വിലക്ക് ; വെളിപ്പെടുത്തി പ്രീതി സിന്‍റ - Indian Premier League

ഐപിഎല്‍ 2024-ന് മുന്നോടിയായി പുതിയ ജഴ്‌സി അനാച്ഛാദനം ചെയ്‌ത് പഞ്ചാബ് കിങ്സ്‌

Punjab Kings  Preity Zinta  BCCI  IPL 2024
Punjab Kings owner Preity Zinta on BCCI Colour Combinations In IPL Jerseys
author img

By ETV Bharat Kerala Team

Published : Mar 20, 2024, 12:34 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (Indian Premier League) ജഴ്‌സിയില്‍ ബിസിസിഐ മൂന്ന് നിറങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി പഞ്ചാബ് കിങ്‌സ് (Punjab Kings ) ഉടമ പ്രീതി സിന്‍റ (Preity Zinta). ഗ്രേ, വൈറ്റ്, സിൽവർ നിറങ്ങൾ ടീമുകളുടെ ജഴ്‌സിയിൽ ഉപയോഗിക്കരുതെന്നാണ് ബിസിസിഐ (BCCI) നിര്‍ദേശം നല്‍കിയതെന്നാണ് പ്രീതി സിന്‍റ പറഞ്ഞത്. മത്സരങ്ങള്‍ക്ക് വെള്ള പന്ത് ഉപയോഗിക്കുന്നതിനാല്‍ കാഴ്‌ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണിതെന്നും പ്രീതി സിന്‍റ വിശദീകരിച്ചു.

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി പഞ്ചാബ് കിങ്‌സ് ജഴ്‌സി അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് 49-കാരി ഇതേക്കുറിച്ച് സംസാരിച്ചത്. ബിസിസിഐ നിര്‍ദേശത്തെ തുടര്‍ന്ന് ചുവപ്പും ഗ്രേയും സില്‍വറും കോമ്പിനേഷനുകളിലുള്ള ജഴ്‌സി മാറ്റിയെന്നും അവര്‍ പറഞ്ഞു. പുതിയ സീസണിനായി ചുവപ്പും മഞ്ഞയും കോമ്പിനേഷനിലുള്ള ജഴ്‌സിയാണ് പഞ്ചാബ് കിങ്‌സ് തയ്യാറാക്കിയിരിക്കുന്നത്. പ്രീതി സിന്‍റയും ടീം ക്യാപ്റ്റന്‍ ശിഖര്‍ ധവാനും (Shikhar Dhawan) ചേര്‍ന്നാണ് പുതിയ ജഴ്‌സി അനാച്ഛാദനം ചെയ്‌തത്.

അതേസമയം മാര്‍ച്ച് 22നാണ് ഐപിഎല്ലിന്‍റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. രാജ്യം പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇക്കുറി ഐപിഎല്‍ അരങ്ങേറുന്നത്. ആദ്യ ഘട്ടത്തില്‍ നടക്കുന്ന 15 മത്സരങ്ങളുടെ ക്രമം മാത്രമാണ് അധികൃതര്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഘട്ടം കടല്‍ കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അധികൃതര്‍ ഇത് തള്ളിയിരുന്നു.

രണ്ടാം ഘട്ട മത്സരങ്ങളുടെ ക്രമം വൈകാതെ തന്നെ അധികൃതര്‍ പ്രഖ്യാപിച്ചേക്കും. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഏറ്റുമുട്ടുക. 23-ന് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് പഞ്ചാബ് കിങ്‌സിന്‍റെ ആദ്യ മത്സരം.

ALSO READ: 'വീണ്ടും ഹൃദയം തകര്‍ന്ന് സൂര്യകുമാര്‍' ; ആശങ്കയില്‍ ആരാധകര്‍

ആദ്യ ഘട്ട മത്സരക്രമം (IPL 2024 Schedule)

മാർച്ച് 22, 6:30, ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് vs റോയൽ ചാലഞ്ചേഴഴ്‌സ് ബാംഗ്ലൂർ

മാർച്ച് 23, 2:30, മൊഹാലി: പഞ്ചാബ് കിങ്സ് vs ഡൽഹി ക്യാപിറ്റൽസ്

മാർച്ച് 23, 6:30, കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ്

മാർച്ച് 24, 2:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് vs ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്

മാർച്ച് 24, 6:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് vs മുംബൈ ഇന്ത്യൻസ്

മാർച്ച് 25, 6:30, ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ vs പഞ്ചാബ് കിങ്സ്

മാർച്ച് 26, 6:30, ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് vs ഗുജറാത്ത് ടൈറ്റൻസ്

മാർച്ച് 27, 6:30, ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദ് vs മുംബൈ ഇന്ത്യൻസ്

മാർച്ച് 28, 6:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് vs ഡൽഹി ക്യാപിറ്റൽസ്

മാർച്ച് 29, 6:30, ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

മാർച്ച് 30, 6:30, ലക്‌നൗ: ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് vs പഞ്ചാബ് കിങ്സ്

മാർച്ച് 31, 2:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് vs സൺറൈസേഴ്‌സ് ഹൈദരാബാദ്

മാർച്ച് 31, 6:30, വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റൽസ് vs ചെന്നൈ സൂപ്പർ കിങ്സ്

ഏപ്രിൽ 1, 6:30, മുംബൈ: മുംബൈ ഇന്ത്യൻസ് vs രാജസ്ഥാൻ റോയൽസ്

ഏപ്രിൽ 2, 6:30, ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ vs ലക്‌നൗ സൂപ്പർ ജയന്‍റ്സ്

ഏപ്രില്‍ 3, 6:30, വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റൽസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്,

ഏപ്രിൽ 4, 6:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് vs പഞ്ചാബ് കിങ്സ്

ഏപ്രിൽ 5, 6:30, ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദ് vs ചെന്നൈ സൂപ്പർ കിങ്സ്

ഏപ്രിൽ 6, 6:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് vs റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

ഏപ്രിൽ 7, 2:30, മുംബൈ: മുംബൈ ഇന്ത്യൻസ് vs ഡൽഹി ക്യാപിറ്റൽസ്

ഏപ്രിൽ 7, 6:30, ലക്‌നൗ: ലക്‌നൗ സൂപ്പർ ജയന്‍റ്‌സ് vs ഗുജറാത്ത് ടൈറ്റൻസ്.

ALSO READ: കന്നിക്കിരീടം അകലെയല്ല, കരുത്തുറ്റ നിരയുമായി ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്...ഐപിഎല്‍ 17-ാം പതിപ്പ് മാർച്ച് 22ന് തുടങ്ങും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.