ETV Bharat / sports

മടങ്ങിവരവ് ഗംഭീരമാക്കി എംബാപ്പെ, ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ സോസിഡാഡിനെ 'നിലംപരിശാക്കി' പിഎസ്‌ജി - ചാമ്പ്യന്‍സ് ലീഗ്

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍: റയല്‍ സോസിഡാഡിനെതിരായ ഒന്നാം പ്രീ ക്വാര്‍ട്ടറില്‍ പിഎസ്‌ജിയ്‌ക്ക് ജയം. മത്സരത്തില്‍ ഫ്രഞ്ച് ക്ലബ് ജയം നേടിയത് എതിരില്ലാത്ത രണ്ട് ഗോളിന്.

PSG vs Real Sociedad Result  UEFA Champions League Round Of 16  Kylian Mbappe  ചാമ്പ്യന്‍സ് ലീഗ്  പിഎസ്‌ജി റയല്‍ സോസിഡാഡ്
PSG vs REALSOCIEDAD
author img

By ETV Bharat Kerala Team

Published : Feb 15, 2024, 7:56 AM IST

പാരിസ് : ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ (UEFA Champions League Round Of 16) ഒന്നാം പാദ മത്സരം ജയിച്ച് പിഎസ്‌ജി. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സ്‌പാനിഷ് ക്ലബ് റയല്‍ സോസിഡാഡിനെയാണ് ഫ്രഞ്ച് ക്ലബ് തകര്‍ത്തത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മത്സരത്തില്‍ പിഎസ്‌ജിയുടെ ജയം (PSG vs Real Sociedad Result).

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ (Kylian Mbappe), ബ്രാഡ്‌ലി ബര്‍കോള (Bradley Barcola) എന്നിവരാണ് മത്സരത്തില്‍ പിഎസ്‌ജിക്കായി ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളുടെയും പിറവി. ഈ ജയത്തോടെ, ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കാൻ പിഎസ്‌ജിക്കായി.

മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു ഇരു ടീമുകളുടെയും ശ്രമം. ഏഴാം മിനിറ്റില്‍ തന്നെ എംബാപ്പെ റയല്‍ സോസിഡാഡ് ഗോള്‍ കീപ്പറെ പരീക്ഷിച്ചു. തൊട്ടുപിന്നാലെ, സന്ദര്‍ശകരും പിഎസ്‌ജി പ്രതിരോധത്തെ വിറപ്പിച്ചു.

ഒന്നിന് പിറകെ ഒരോന്നായി ഇരു ടീമും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ആതിഥേയരായ പിഎസ്‌ജിയേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചത് സന്ദര്‍ശകരായ റയല്‍ സോസിഡാഡായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് മുന്നേറ്റനിര താരം മെന്‍ഡിസിന്‍റെ തകര്‍പ്പന്‍ ഒരു ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച് പോയതും മത്സരത്തില്‍ സ്‌പാനിഷ് ക്ലബിന് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ പിഎസ്‌ജിയുടെ കളി മാറി. ആദ്യ പകുതിയില്‍ നിന്നും വ്യത്യസ്‌തമായിരുന്നു രണ്ടാം പകുതിയില്‍ പിഎസ്‌ജിയുടെ ആക്രമണങ്ങള്‍. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പലപ്പോഴും റയല്‍ സോസിഡാഡിന് തലവേദന സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു.

58-ാം മിനിറ്റിലാണ് കിലിയന്‍ എംബാപ്പെയിലൂടെ പിഎസ്‌ജി മുന്നിലെത്തുന്നത്. കോര്‍ണറില്‍ നിന്നായിരുന്നു ആതിഥേയര്‍ ലീഡ് നേടിയത്. ഡെംബലെയുടെ കോര്‍ണര്‍ മാര്‍ക്വിഞ്ഞോസ് ഹെഡ് ചെയ്‌തതിന് പിന്നാലെ പന്ത് ഷോട്ടുതീര്‍ക്കാന്‍ പാകത്തില്‍ എംബാപ്പെയ്‌ക്ക് ലഭിക്കുകയായിരുന്നു.

മത്സരത്തിന്‍റെ 70-ാം മിനിറ്റിലായിരുന്നു പിഎസ്‌ജിയുടെ രണ്ടാം ഗോള്‍. ബ്രാഡ്‌ലി ബര്‍കോളയുടെ തകര്‍പ്പന്‍ നീക്കത്തിനും കിടിലന്‍ ഫിനിഷിങ്ങിനുമൊടുവിലായിരുന്നു പിഎസ്‌ജിയുടെ ഗോള്‍ പിറന്നത്. തുടര്‍ന്ന് ലഭിച്ച അവസരങ്ങള്‍ ഒന്നും തന്നെ് മുതലെടുക്കാന്‍ റയല്‍ സോസിഡാഡിന് സാധിച്ചിരുന്നില്ല.

ഫിനിഷിങ്ങിലെ പിഴവുകളായിരുന്നു മത്സരത്തില്‍ അവര്‍ക്ക് തിരിച്ചടിയായത്. മാര്‍ച്ച് ആറിനാണ് ഇരു ടീമും മുഖാമുഖം വരുന്ന രണ്ടാം പാദ മത്സരം. റയല്‍ സോസിഡാഡിന്‍റെ ഹോം ഗ്രൗണ്ടിലാണ് ഈ പോരാട്ടം (Real Sociedad vs PSG 2nd Leg Match).

Also Read : എന്‍ഡ്രികെയും ക്ലിക്ക് ആയില്ല, പാരീസിലേക്ക് വണ്ടികയറാനാകാതെ ബ്രസീല്‍ ഫുട്‌ബോൾ ടീം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.