ETV Bharat / sports

സംഭവിക്കുന്നത് എന്തെന്നറിയാതെ ഞെട്ടിത്തരിച്ച് രോഹിത്; പിന്നിലൂടെ ഓടിവന്ന് കെട്ടിപ്പിടിച്ച് ആരാധകന്‍ - Pitch invader hugs Rohit Sharma

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് എത്തി ആരാധകന്‍.

IPL 2024  MI VS RR  ROHIT SHARMA  SECURITY BREACH AT WANKHEDE STADIUM
Pitch invader hugs Rohit Sharma during MI VS RR IPL 2024 Match
author img

By ETV Bharat Kerala Team

Published : Apr 2, 2024, 12:26 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആളുകള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് തുടര്‍ക്കഥയാവുകയാണ്. വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെയും സംഭവം ആവര്‍ത്തിച്ചു. ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയ ഒരാള്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കും ഇഷാന്‍ കിഷനും അടുത്തേക്കാണ് ഓടിയെത്തിയത്.

രാജസ്ഥാന്‍ ഇന്നിങ്‌സിന്‍റെ സമയത്തായിരുന്നു ഇയാള്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് എത്തിയത്. വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍റെ സമീപത്തായി ഫസ്റ്റ് സ്ലിപ്പിലായിരുന്നു രോഹിത് നിലയുറപ്പിച്ചിരുന്നത്. പിറകിലൂടെ ഓടിയെത്തിയ ആരാധകന്‍റെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടിത്തരിച്ച് പോയ രോഹിത്തിനെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.

നടുക്കം മാറും മുമ്പ് തന്നെ ഇയാള്‍ താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഇഷാന്‍ കിഷനേയും കെട്ടിപ്പിടിച്ച ശേഷം ഇരു കൈകളും വായുവിലേക്ക് ഉയര്‍ത്തി വിശ്വവിജയിയെപ്പോലെയാണ് ഇയാള്‍ തിരികെ മടങ്ങിയത്. ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്‌തു.

നേരത്തെ, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയായിരുന്നു ഒരാള്‍ ഗ്രൗണ്ടിലേക്ക് എത്തിയത്. ആര്‍സിബിയുട സാറ്റര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്ക് സമീപത്തേക്ക് എത്തിയ ഇയാള്‍ താരത്തിന്‍റെ കാല്‍തൊട്ടുവണങ്ങുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. സുരക്ഷ ഓദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ചായിരുന്നു ആരാധകനെ പുറത്തേക്ക് എത്തിച്ചത്.

പിന്നീട് ഇയാളെ വളഞ്ഞിട്ട് തല്ലുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ വീഡിയോ പുറത്ത് വന്നത് ചര്‍ച്ചയായിരുന്നു. എന്നാല്‍ മുംബൈ- രാജസ്ഥാന്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഇറങ്ങിയ ആള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്നത് വ്യക്തമല്ല. അതേസമയം സീസണിലെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ മുംബൈക്കെതിരെ രാജസ്ഥാന്‍ വമ്പന്‍ വിജയം നേടിയിരുന്നു.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 125 റണ്‍സ് മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്. 21 പന്തില്‍ 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, 29 പന്തില്‍ 32 റണ്‍സ് എടുത്ത തിലക്‌ വര്‍മ എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്.

ALSO READ: ധോണിക്ക് പരിക്ക് ? ; ആരാധകരുടെ നെഞ്ചിടിപ്പേറ്റി ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ വീഡിയോ - MS DHONI KNEE INJURY

രാജസ്ഥാനായി യുസ്‌വേന്ദ്ര ചാഹല്‍, ട്രെന്‍റ് ബോള്‍ട്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ നാലിന് 127 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 39 പന്തില്‍ പുറത്താവാതെ 54 റണ്‍സ് എടുത്ത റിയാന്‍ പരാഗിന്‍റെ പ്രകടനമാണ് ടീമിന് തുണയായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.