പാരീസ്: ഒളിമ്പിക്‌സില്‍ വനിതകളുടെ 5000 മീറ്റർ ഓട്ടത്തില്‍ അവസാന റൗണ്ടിലേക്ക് യോഗ്യത നേടാനാകാതെ പരുൾ ചൗധരിയും അങ്കിത ധ്യാനിയും. 2023ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ ഇരുവരും 24, 40 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്‌തത്. രണ്ട് ഹീറ്റ്സുകളിലെയും ആദ്യ എട്ട് സ്ഥാനക്കാർ, അതായത് 16 മത്സരാര്‍ഥികളാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
🇮🇳 Result Update: #Athletics Women's 5000m Round 1 Heat 2👇
— SAI Media (@Media_SAI) August 2, 2024
Despite putting up a great effort, Parul Chaudhary bowed out of #ParisOlympics2024 Women’s 5000m run.
She finished 14th in Heat 2 with a timing of 15:10.68 but failed to qualify for the final as only top 8 qualify.… pic.twitter.com/LDbvbW9Elw
നിലവിലെ ഒളിമ്പിക് 1500 മീറ്റർ ചാമ്പ്യനായ കെനിയയുടെ ഫെയ്ത്ത് കിപ്യേഗോൺ യോഗ്യതാ റൗണ്ടിൽ (14:57.56) സെക്കൻഡിൽ ഒന്നാമതെത്തി. ടോക്കിയോ ഗെയിംസ് സ്വർണമെഡൽ ജേതാവായ ഡച്ച് സിഫാൻ ഹസ്സൻ (14:57.65 സെക്കൻഡ്) തൊട്ടുപിന്നിലെത്തിയത്. നിലവിലെ 5000 മീറ്ററിൽ ലോക റെക്കോർഡ് ഉടമ എത്യോപ്യയുടെ ഗുദാഫ് ടോപ്‌സിയായാണ് 14:57.84 സെക്കൻഡോടെ അഞ്ചാമതെത്തിയത്.
ഞായറാഴ്ച നടക്കുന്ന 3000 മീറ്റർ സ്റ്റീപ്പിൾചേസിലാണ് പരുൾ അടുത്തതായി മത്സരിക്കുന്നത് (ഹീറ്റ് റേസ്). നേരിട്ടുള്ള പ്രവേശന സമയം ലംഘിക്കാത്തതിനാല്‍ ലോക റാങ്കിംഗ് ക്വാട്ടയിലൂടെയാണ് 5000 മീറ്റർ ഓട്ടത്തിന് പരുൾ യോഗ്യത നേടിയത്.