പാരീസ്: ഒളിമ്പിക്‌സിൽ വിവാദങ്ങൾക്കൊടുവിൽ അൾജീരിയയുടെ ഇമാൻ ഖലീഫ് സ്വർണം നേടി. വനിതാ ബോക്‌സിങ് 66 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് ബോക്‌സർ ലോക ചാമ്പ്യൻ യാങ് ലിയുവിനെ 5-0ന് പരാജയപ്പെടുത്തിയാണ് ഇമാന്‍ സ്വർണ മെഡൽ സ്വന്തമാക്കിയത്. മത്സരശേഷം ഇമാന്‍ സന്തോഷ കണ്ണീരണഞ്ഞു. 25 കാരിയായ ഇമാന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ഒളിമ്പിക്‌സ് മെഡലിനായി അക്ഷീണം പ്രയത്നിച്ചു.
ഒളിമ്പിക്‌സിലുടനീളം ഇമാന്‍ ഒരു പുരുഷനാണെന്ന് പറഞ്ഞു ട്രോളുകൾ ഇറങ്ങി. ഇമാന്‍ മത്സരിക്കുന്നതിനെതിരേ നിരവധി എതിർപ്പുകൾ ഉയര്‍ന്നു. ഇമാനെ അയോഗ്യയാക്കണമെന്ന് രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതെല്ലാം നേരിട്ട ഇമാന്‍ തന്‍റെ മത്സരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ ഫൈനല്‍ മത്സരത്തിനിടെ ഇമാന് വളരെയധികം പിന്തുണ ലഭിക്കുകയുണ്ടായി. നിരവധി ആരാധകരാണ് ഇമാന് വേണ്ടി മുദ്രാവാക്യം വിളിച്ചത്. വിജയത്തിന് ശേഷം എല്ലാവരുടെയും പിന്തുണയ്ക്ക് ഇമാന്‍ ഖലീഫ് നന്ദി പറഞ്ഞു.
Imane Khelif crying after getting her gold medal 🥹 She deserves it so much pic.twitter.com/K62irrJRsb
— Women Posting W's (@womenpostingws) August 10, 2024
ബോക്‌സിങ്ങിൽ ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടുന്ന ആഫ്രിക്കയിൽ നിന്നും അറബ് ലോകത്ത് നിന്നുമുള്ള ആദ്യ വനിതയായി ഇമാന്‍ മാറി. ലിംഗ യോഗ്യതാ വിവാദത്തെ തുടർന്ന് ഒരു വർഷം മുമ്പ് ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ഇമാനെ അയോഗ്യയാക്കപ്പെട്ടിരുന്നു.
ഇറ്റാലിയൻ താരത്തിനെതിരായ മത്സരത്തിനിടെ അവർ വിവാദത്തിൽപ്പെടുകയും സോഷ്യൽ മീഡിയയിൽ അധിക്ഷേപത്തിന് താരം ഇരയാവുകയും ചെയ്‌തു. ഇറ്റാലിയൻ താരത്തിന് കിട്ടിയ പഞ്ചുകൾക്ക് ശേഷം അവര്‍ മത്സരത്തിൽ നിന്ന് പിന്മാറി. ശേഷം ഇമാൻ ഖലീഫിനെ വിജയിയായി പ്രഖ്യാപിച്ചു.