പാരീസ്: ഒളിമ്പിക്‌സിലെ ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരങ്ങളുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ ഇതിഹാസം പ്രകാശ് പദുക്കോൺ. ' ബാഡ്‌മിന്‍റണിൽ നിന്ന് ഒരു മെഡൽ പോലും നേടാനാകാത്തതില്‍ എനിക്ക് അൽപ്പം നിരാശയുണ്ട്.
ഒരു മെഡലെങ്കിലും ലഭിച്ചിരുന്നെങ്കില്‍ അതെന്നെ സന്തോഷിപ്പിക്കുമായിരുന്നു. സർക്കാരും ഫെഡറേഷനും എല്ലാം അവർക്ക് സാധ്യമാവുന്നത് ചെയ്യുന്നുണ്ട്, താരങ്ങൾ അവരുടെ മത്സരത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രകാശ് പറഞ്ഞു. മത്സരത്തിൽ ലക്ഷ്യ സെൻ പരാജയപ്പെട്ടതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
#WATCH | Paris, France: On Indian shuttler Lakshya Sen losing the bronze medal match to Malaysia's Zii Jia Lee in Badminton Men's singles at Paris Olympics, former Badminton player Prakash Padukone says, " he played well. i am a little disappointed as he could not finish it.… pic.twitter.com/BnaWQTHz0g
— ANI (@ANI) August 5, 2024
ഒളിമ്പിക്‌സിൽ മെഡൽ നേടാനുള്ള കഠിനാധ്വാനം താരങ്ങൾ ചെയ്യുന്നില്ല. മറ്റൊരു രാജ്യത്തിനും ഇല്ലാത്ത സൗകര്യങ്ങൾ നല്‍കുന്നുണ്ട്. കളിക്കാര്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
2008ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സിൽ ബാഡ്‌മിന്‍റണില്‍ മെഡലില്ലാതെ മടങ്ങുന്നത്. മൂന്ന് സെറ്റുകൾ നീണ്ടുനിന്ന വെങ്കല മെഡൽ മത്സരത്തിൽ സെൻ പരാജയപ്പെട്ടു. ഇതോടെ ബാഡ്‌മിന്‍റണില്‍ മെഡൽ നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷയും തകർന്നു.
നേരത്തെ, വനിതാ സിംഗിൾസിൽ പിവി സിന്ധു 16-ാം റൗണ്ടിൽ ചൈനയുടെ ഹി ബിംഗ് ജിയാവോയോട് തോറ്റപ്പോൾ, പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി മലേഷ്യയുടെ ആരോൺ ചിയ-സോ വുയി യിക്ക് സഖ്യത്തോട് പരാജയപ്പെട്ടു. എച്ച്എസ് പ്രണോയ് പതിനാറാം റൗണ്ടിൽ മത്സരത്തിൽ നിന്ന് പുറത്തായപ്പോൾ അശ്വിനി പൊന്നപ്പയും തനിഷ ക്രാസ്റ്റോയും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.
Also Read: മെഡൽ പട്ടികയിൽ അമേരിക്കയും ചൈനയും മുന്നില്‍, ഇന്ത്യ 60-ാം സ്ഥാനത്ത് - OLYMPICS MEDAL TABLE