ETV Bharat / sports

രഞ്ജി ഫൈനലില്‍ സെഞ്ചുറിയുമായി മുഷീർഖാൻ, റെക്കോഡ് മറികടന്നത് സാക്ഷാല്‍ സച്ചിനെ സാക്ഷിയാക്കി

author img

By ETV Bharat Kerala Team

Published : Mar 12, 2024, 3:20 PM IST

രഞ്‌ജി ട്രോഫി ഫൈനലില്‍ മുംബൈക്കായി 326 പന്തില്‍ 10 ബൗണ്ടറികള്‍ ഉള്‍പ്പെടെ 136 റണ്‍സ് നേടി മുഷീര്‍ ഖാന്‍.

Musheer Khan  Sachin Tendulkar  Mumbai vs Vidarbha  Ajinkya Rahane
Musheer Khan breaks Sachin Tendulkar record with hundred in Ranji Trophy final

മുംബൈ: രഞ്‌ജി ട്രോഫി (Ranji Trophy) ഫൈനലില്‍ വിദര്‍ഭയ്‌ക്ക് എതിരെ മിന്നും പ്രകടനമാണ് മുംബൈയുടെ യുവതാരം മുഷീര്‍ ഖാന്‍ (Musheer Khan) നടത്തിയത്. മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ സെഞ്ചുറി നേടി മിന്നിത്തിളങ്ങിയിരിക്കുകയാണ് മുഷീര്‍ ഖാന്‍. ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യ രഹാനെ (Ajinkya Rahane), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവര്‍ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുകള്‍ തീര്‍ത്ത് 255 പന്തുകളില്‍ നിന്നാണ് 19-കാരനായ താരം സെഞ്ചുറിയിലേക്ക് എത്തിയത്.

326 പന്തില്‍ 10 ബൗണ്ടറികള്‍ ഉള്‍പ്പെടെ ആകെ 136 റണ്‍സാണ് മുഷീര്‍ നേടിയത്. സെഞ്ചുറി പ്രകടനത്തോടെ മുംബൈക്കായി കളിച്ച് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ( Sachin Tendulkar) തീര്‍ത്ത ഒരു റെക്കോഡ് തിരുത്തി എഴുതിയിരിക്കുകയാണ് മുഷീര്‍ ഖാന്‍. രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ബാറ്ററായാണ് മുഷീര്‍ നേടിയിരിക്കുന്നത്.

19 വയസും 14 ദിവസവുമുള്ളപ്പോഴാണ് മുഷീര്‍ രഞ്‌ജി ഫൈനലില്‍ സെഞ്ചുറി കണ്ടെത്തിയിരിക്കുന്നത്. 1994/95 സീസണിൽ പഞ്ചാബിനെതിരായ ഫൈനലില്‍ ഇരട്ട സെഞ്ചുറി നേടിയായിരുന്നു സച്ചിന്‍ റെക്കോഡിട്ടത്. അന്ന് തന്‍റെ 21 വയസും 11 മാസവുമായിരുന്നു സച്ചിന്‍റെ പ്രായം.

വിഖ്യാതമായ വാങ്കഡെയില്‍ മുഷീര്‍ തന്‍റെ റെക്കോഡ് തകര്‍ക്കുന്നതിന് സാക്ഷിയാവാന്‍ സച്ചിനും സന്നിഹിതനായിരുന്നു. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി നടത്തിയ മിന്നും പ്രകടനത്തിന്‍റെ ബലത്തിലാണ് മുഷീര്‍ ഖാന്‍ രഞ്‌ജിയില്‍ മുംബൈയുടെ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ രണ്ടാമത്തെ റണ്‍വേട്ടക്കാരനായിരുന്നു മുഷീര്‍ ഖാന്‍. 60.00 ശരാശരിയില്‍ 360 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്.

അതേസമയം മത്സരത്തില്‍ വിദര്‍ഭയ്‌ക്ക് എതിരെ മുംബൈ ഏറെക്കുറെ കിരീടം ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു (Mumbai vs Vidarbha). മൂന്നാം ദിനം ചായയ്‌ക്ക് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 357 റണ്‍സാണ് മുംബൈയുടെ സ്‌കോര്‍ ബോര്‍ഡിലുള്ളത്. ആദ്യ ഇന്നിങ്സില്‍ 119 റണ്‍സിന്‍റെ ലീഡ് നേടിയ ടീമിന് ഇതോടെ 476 റണ്‍സിന്‍റെ ലീഡായി.

ALSO READ: 'ശ്രേയസ് വീണ്ടെടുക്കാൻ അയ്യർ', ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 14 മാസത്തിന് ശേഷമൊരു അർധസെഞ്ച്വറി

രണ്ടാം ഇന്നിങ്‌സില്‍ മുഷീറിന് പുറമെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 143 പന്തില്‍ 5 ബൗണ്ടറികളും ഒരു സിക്‌സറുമായിരുന്നു രഹാനെ നേടിയത്. 111 പന്തുകളില്‍ 10 ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 95 റണ്‍സായിരുന്നു ശ്രേയസിന്‍റെ സാമ്പാദ്യം.

രഞ്‌ജിയില്‍ ഇതിന് മുന്നെ 47 തവണ ഫൈനല്‍ കളിച്ച മുംബൈ 41 തവണ കിരീടം നേടിയിട്ടുണ്ട്. 48-ാം ഫൈനലിൽ മറ്റൊരു കിരീടത്തിന് തൊട്ടരികെ നില്‍ക്കുകയാണ് ടീം. വിദര്‍ഭയെ സംബന്ധിച്ച് ഇതു ടീമിന്‍റെ മൂന്നാമത്തെ ഫൈനലാണ്. നേരത്തെ രണ്ട് തവണ ഫൈനല്‍ കളിച്ചപ്പോളും ടീമിന് കിരീടം നേടാന്‍ കഴിഞ്ഞിരുന്നു. ഇത്തവണ അത്ഭുതങ്ങള്‍ നടത്തിയാല്‍ മാത്രമേ ടീമിന് എന്തെങ്കിലും സാധ്യതയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.