ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വലംകൈയ്യൻ ബാറ്റര്‍ സർഫറാസ് ഖാന്‍റെ സഹോദരനും മുംബൈ താരവുമായ മുഷീർ ഖാന് കാറപകടത്തിൽ പരുക്ക്. കഴുത്തിന് സാരമായി പരുക്കേറ്റ താരത്തെ ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഷീറിന്‍റെ കൂടെ പിതാവും ഒപ്പമുണ്ടായിരുന്നു. കാർ പലതവണ മലക്കം മറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇറാനി കപ്പ് മത്സരത്തിനായി പിതാവിനൊപ്പം ലഖ്‌നൗവിലേക്ക് പോകുകയായിരുന്നു മുഷീർ.
ഒക്ടോബർ 1 മുതൽ 5 വരെ ലഖ്‌നൗവിൽ നടക്കുന്ന ഇറാനി കപ്പ് മത്സരത്തിൽ മുഷീർ മുംബൈ ടീമിനായി കളിക്കേണ്ടതായിരുന്നു. മുഷീറിന്‍റെ വാഹനാപകടം മുംബൈയ്ക്ക് വലിയ തിരിച്ചടിയാണ്. അപകടത്തെ തുടര്‍ന്ന് താരം ഇറാനി കപ്പിൽ കളിക്കാന്‍ സാധ്യതയില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുഷീറിന്‍റെ അഭാവത്തിൽ പൃഥ്വി ഷായും ഹാർദിക് തമറും ചേർന്നാകും മുംബൈ ടീമിന് ഇന്നിങ്‌സ് തുടങ്ങുന്നത്. മധ്യനിരയിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കളിക്കും. 42 തവണ രഞ്ജി ട്രോഫിയിൽ റെക്കോഡ് നേടിയ മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലാണ് ഇറാനി കപ്പ് മത്സരം. അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
Musheer Khan suffers a fracture in a road accident in UP. He's set to miss the Irani Cup and the initial phase of the Ranji trophy. (TOI).
— Mufaddal Vohra (@mufaddal_vohra) September 28, 2024
- Wishing Musheer a speedy recovery! pic.twitter.com/lZaLJmjniC
അടുത്തിടെ ദുലീപ് ട്രോഫിയിൽ സെഞ്ച്വറി നേടിയിരുന്നു മുഷീർ. ഇന്ത്യ ബിക്ക് വേണ്ടി കളിക്കുമ്പോൾ 181 റൺസിന്‍റെ മികച്ച ഇന്നിങ്സാണ് താരം കളിച്ചത്. നേരത്തെ, അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി മുഷീർ ആഫ്രിക്കയിൽ 2 സെഞ്ച്വറി നേടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും താരം തിളങ്ങിയിട്ടുണ്ട്.
Also Read: ഒളിമ്പിക്‌സ് താരങ്ങളേക്കാള്‍ താല്‍പര്യം ചായ്‌വാലയോടോ.? നിരാശ പ്രകടിപ്പിച്ച് ഹാർദിക് - Hockey India