പെരിന്തല്‍മണ്ണ: കേരള ക്രിക്കറ്റ് ലീഗിലെ മികച്ച താരമായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വിഘ്നേഷ് പുത്തൂരിന്‍റെ കളി ഇനി ഐപിഎല്ലില്‍. താരലേലത്തിന്‍റെ രണ്ടാം ദിനം മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്‌ക്കാണ് വിഘ്നേഷിനെ സ്വന്തമാക്കിയത്. ഇതുവരെ കേരളത്തിന്‍റെ സീനിയര്‍ ടീമില്‍ പോലും കളിക്കാത്ത താരമാണ് വിഘ്നേഷ്. കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനമാണ് മുംബൈ ഇന്ത്യൻസിന്‍റെ കണ്ണുകളില്‍ ആദ്യം ഉടക്കിയത്. ആലപ്പി റിപ്പിൾസിനായി കളിച്ച താരത്തെ തേടി മുംബൈ ഇന്ത്യൻസിലേക്ക് ട്രയൽസിനായി വിളിയെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്നു തവണയാണ് ട്രയൽസിനായി മുംബൈയിലേക്കു പോയത്. മഹേള ജയവർധനെ, കയ്റൻ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർക്കു മുന്നിലായിരുന്ന ട്രയൽസ്. ട്രയൽസിനു ശേഷം നന്നായി ചെയ്തുവെന്ന് പാണ്ഡ്യ തന്നെ നേരിട്ട് വിഘ്നേഷിനെ അഭിനന്ദിക്കുകയുണ്ടായി. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിലും കളിച്ചു. പെരിന്തൽമണ്ണയിലെ പിടിഎം ഗവൺമെന്‍റ് കോളജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥിയായ വിഘ്നേഷ് ക്രിക്കറ്റ് ലോകം ഒന്നാകെ വീക്ഷിക്കുന്ന ഐപിഎല്ലിലൂടെ കേരളത്തിന്‍റെ അഭിമാനമാകാനുള്ള യാത്രയിലാണ്.
അതേസമയം മലയാളി താരങ്ങളായ വിഷ്ണു വിനോദും സച്ചിൻ ബേബിയും വീണ്ടും ഐപിഎല്ലില്‍ കളിക്കും. 30 ലക്ഷം അടിസ്ഥാന വിലയ്ക്ക് ലേലത്തിനെത്തിയ വിഷ്ണുവിനെ 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. സച്ചിൻ ബേബിയെ 30 ലക്ഷത്തിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സച്ചിൻ ബേബിയുടെ അടിസ്ഥാന വിലയും 30 ലക്ഷമായിരുന്നു.
Welcome to One Family Vignesh Puthur 💙💙
— Mumbai Indians FC (@MIPaltanFamily) November 25, 2024
Seems like another scouting masterclass 😉 pic.twitter.com/VNcnTV8lJd
ഐപിഎല്ലില്‍ 19 മത്സരങ്ങളാണ് സച്ചിന്‍ ബേബി കളിച്ചത്. റോയല്‍ ചലഞ്ചേഴ്‌സിനായും രാജസ്ഥാന്‍ റോയല്‍സിനായും സച്ചിന്‍ ജേഴ്‌സിയണിഞ്ഞു. 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ റണ്ണേഴ്‌സ് അപ്പ് ആയപ്പോള്‍ സച്ചിന്‍ ബേബിയും ടീമില്‍ ഉള്‍പ്പെട്ടിരുന്നു. 95 ടെസ്റ്റുകളിൽ നിന്ന് 5,511 റൺസും 102 ഏകദിനങ്ങളിൽ നിന്ന് 3,266 റൺസും 100 ട്വന്റി 20യിൽ നിന്ന് 1,971 റൺസും സച്ചിൻ നേടിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് ചാമ്പ്യന്മാരായ ഏരിയൽ കൊല്ലം സെയ്ലേഴ്സിന്റെ നായകനും സച്ചിനായിരുന്നു.
Also Read: ഐപിഎൽ മെഗാ താരലേലം ജിദ്ദയിൽ അവസാനിച്ചു; രണ്ടാം ദിനം വൻ നേട്ടമുണ്ടാക്കി ഇന്ത്യൻ പേസ് ബോളർമാർ