ETV Bharat / sports

'പിടിച്ചുവാങ്ങാനുള്ളതല്ല, പ്രവര്‍ത്തികള്‍ കൊണ്ട് നേടിയെടുക്കേണ്ടതാണ് ബഹുമാനവും ആദരവും...': എംഎസ് ധോണി - എംഎസ് ധോണി

ക്യാപ്‌റ്റന്‍ എന്ന നിലയില്‍ തന്‍റെ സഹതാരങ്ങളില്‍ നിന്നും ബഹുമാനവും ആദരവും എങ്ങനെ നേടിയെടുക്കാമെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി.

MS Dhoni  Dhoni About Leadership  Dhoni On Loyalty and Respect  എംഎസ് ധോണി  ലീഡര്‍ഷിപ്പിനെ കുറിച്ച് ധോണി
ms dhoni on leadership
author img

By ETV Bharat Kerala Team

Published : Feb 10, 2024, 7:59 AM IST

ന്യൂഡല്‍ഹി : നിലവില്‍ ഇന്ത്യന്‍ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നവരില്‍ പലരും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് എംഎസ് ധോണി (MS Dhoni). ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായാണ് ധോണി അറിയപ്പെടുന്നതും. ധോണി എന്ന നായകന് കീഴില്‍ രണ്ട് ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നിവ ഉള്‍പ്പടെ നിരവധി നേട്ടങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍, ഒരു നായകന് തന്‍റെ സഹതാരത്തില്‍ നിന്നുള്ള ആദരവ് എങ്ങനെ നേടാനാകുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ധോണി. തന്‍റെ പ്രവര്‍ത്തികളിലൂടെ ടീം അംഗങ്ങളുടെ ബഹുമാനവും വിശ്വസ്‌തതയും നേടുക എന്നതാണ് ലീഡര്‍ഷിപ്പിന്‍റെ അടിസ്ഥാന വശമെന്നും എംഎസ് ധോണി അഭിപ്രായപ്പെട്ടു.

'ഒരാളില്‍ നിന്നുള്ള ബഹുമാനം ലഭിക്കുന്നതില്‍ വിശ്വസ്‌തതയ്‌ക്ക് വലിയ പങ്കാണുള്ളത്. ഡ്രസിങ് റൂമില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫുകളോ മറ്റ് ടീം അംഗങ്ങളോ നിങ്ങളെ ബഹുമാനിക്കുന്നില്ലെങ്കില്‍ അവരില്‍ നിന്നുള്ള വിശ്വാസം നേടിയെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇത് നിങ്ങളുടെ സംസാരത്തെയല്ല, പ്രവര്‍ത്തികളെയാണ് ചൂണ്ടിക്കാണിക്കുന്നത്.

ഒന്നും സംസാരിച്ചില്ലെങ്കിലും പെരുമാറ്റം കൊണ്ട് തന്നെ നിങ്ങള്‍ക്ക് പലരുടെയും ബഹുമാനം നേടാനാകും. ഒരു ലീഡര്‍ എന്ന നിലയില്‍ മറ്റുള്ളവരില്‍ ബഹുമാനം നേടുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. നിങ്ങളുടെ സ്ഥാനവും റാങ്കുമായിരിക്കില്ല പെരുമാറ്റം ആയിരിക്കാം കൊണ്ടുവരുന്നത്.

തങ്ങള്‍ സുരക്ഷിതരല്ലെന്ന് ചിലപ്പോഴെങ്കിലും ആളുകള്‍ക്ക് തോന്നും. ചില സാഹചര്യങ്ങളില്‍ ടീം ഒന്നടങ്കം നിങ്ങളെ വിശ്വസിച്ചാലും ആ വിശ്വാസം നിങ്ങള്‍ക്ക് നിങ്ങളോട് ഉണ്ടാകണമെന്നില്ല. ചുരുക്കി പറഞ്ഞാല്‍ ആരോടും നിങ്ങള്‍ എന്നെ ബഹുമാനിക്കണം എന്ന് പറയാതെ അത് നേടിയെടുക്കുകയാണ് വേണ്ടത്'- ധോണി പറഞ്ഞു.

Also Read : നീളന്‍ മുടിക്കാരനായി വീണ്ടും ധോണി, ബാറ്റില്‍ സുഹൃത്തിന്‍റെ കടയുടെ പേര് ; ഐപിഎല്ലിന് മുന്‍പ് ചെന്നൈ നായകന്‍റെ പരിശീലന ചിത്രം വൈറല്‍

ഡ്രസിങ് റൂമില്‍ ഒപ്പമുള്ള താരങ്ങളുടെ ശക്തി-ദൗര്‍ബല്യങ്ങള്‍ കൃത്യമായി മനസിലാക്കുക എന്നതാണ് അവരുടെ വിശ്വാസ്യതയും ബഹുമാനവും നേടുന്നതിനുള്ള ആദ്യ പടിയെന്നാണ് ധോണിയുടെ അഭിപ്രായം. 'ചിലര്‍ സമ്മര്‍ദങ്ങളെ ഇഷ്‌ടപ്പെടുന്നവരാണ്. മറ്റുചിലര്‍ക്കാകട്ടെ അത് ഇഷ്‌ടവുമല്ല.

ഒരാളുടെ ശക്തിയും ബലഹീനതയും മനസിലാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അത് മനസിലാക്കി കഴിഞ്ഞാല്‍ അയാള്‍ അറിയാതെ ആ ബലഹീനത മാറ്റാനായി പ്രവര്‍ത്തിക്കണം. ഇതിലൂടെ, അയാളുടെ ആത്മവിശ്വാസം നിലനിര്‍ത്തി തന്‍റെ കഴിവുകളില്‍ സംശയം പ്രകടിപ്പിക്കുന്നത് തടയാനും സാധിക്കും. ഇവയെല്ലാം എങ്ങനെ പ്രാവര്‍ത്തികമാകുമെന്നറിയാന്‍ അവരും ഇഷ്‌ടപ്പെടും. ആര്‍ക്ക് എന്താണ് വേണ്ടതെന്ന് കണ്ടെത്തേണ്ടതിന്‍റെ ഉത്തരവാദിത്വവും ഒരു പരിശീലകനും ക്യാപ്റ്റനുമാണ് ഉള്ളത്' ധോണി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.