ETV Bharat / sports

'തല്ലിക്കോ, ഇനിയും വേണേല്‍ തല്ലിക്കോ'; സിറാജിനെ എയറില്‍ കയറ്റി ഗവാസ്‌കര്‍, താരത്തിന്‍റെ മറുപടി ഇങ്ങനെ... - GAVASKAR BLASTS SIRAJ ON AIR

കമന്‍ററിക്കിടെ മുഹമ്മദ് സിറാജിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവാസകര്‍. കളിക്കളത്തില്‍ മറുപടി നല്‍കി താരം.

MOHAMMED SIRAJ VS TRAVIS HEAD  AUSTRALIA VS INDIA 2ND TEST  മുഹമ്മദ് സിറാജ് ട്രാവിസ് ഹെഡ്  LATEST SPORTS NEWS IN MALAYALAM
Mohammed Siraj (IANS)
author img

By ETV Bharat Sports Team

Published : Dec 7, 2024, 4:09 PM IST

അഡ്‌ലെയ്‌ഡ്: ഇന്ത്യയ്‌ക്കെതിരായ അഡ്‌ലെയ്‌ഡ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇന്ത്യയുടെ 180 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് 337 റണ്‍സെടുത്താണ് പുറത്തായത്. ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറിയാണ് ആതിഥേയര്‍ക്ക് കരുത്തായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഓസീസ് ബാറ്റര്‍മാരെ പിടിച്ചുകെട്ടാന്‍ ഇന്ത്യ ശരിക്കും പ്രയാസപ്പെട്ടിരുന്നു. ജസ്‌പ്രീത് ബുംറ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലൈനിലും ലെങ്ത്തിലും വരുത്തിയ ചില പിഴവുകള്‍ കമന്‍ററി ബോക്‌സില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സുനിൽ ഗവാസ്‌കറിനെ ക്ഷുഭിതനാക്കി. ഇതിനിടെ 82-ാം ഓവറിൽ മുഹമ്മദ് സിറാജിനെതിരെ ട്രാവിസ് ഹെഡ് ഒരു സിക്‌സറും ഫോറും നേടിയതോടെ അദ്ദേഹം രൂക്ഷമായി തന്നെ പ്രതികരിക്കുകയും ചെയ്‌തു.

'തന്നെ എത്രവേണമെങ്കിലും തല്ലിക്കോളൂ' എന്ന രീതിയിലാണ് സിറാജ് പന്തെറിഞ്ഞ് നല്‍കുന്നതെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്. 'ഓഫ്‌ സ്റ്റംപ് ലൈനാണ് നിങ്ങള്‍ ലക്ഷ്യം വയ്‌ക്കേണ്ടത്. അല്ലാതെ പാഡില്‍ പന്തെറിഞ്ഞാല്‍ അടികിട്ടുക തന്നെ ചെയ്യും.

നിങ്ങള്‍ തുടര്‍ച്ചയായി ചെയ്‌തുകൊണ്ടിരിക്കുന്നത് അതാണ്. ശരിക്കും നിങ്ങള്‍ അവരോട് പറയുന്നത്, എന്നെ തല്ലിക്കോ എന്നാണ്" - ഗവാസ്‌കര്‍ പറഞ്ഞു. ഗവാസ്‌കറിന്‍റെ ഈ വാക്കുകള്‍ക്ക് ട്രാവിസ് ഹെഡിന്‍റെ കുറ്റിയിളക്കിക്കൊണ്ടാണ് സിറാജ് മറുപടി നല്‍കിയത്. സിറാജിന്‍റെ ഒരു തകര്‍പ്പന്‍ യോര്‍ക്കറിന് മുന്നിലായിരുന്നു ഹെഡ് വീണത്.

ALSO READ: അവന്‍ ദാദയുടെ പിന്മുറക്കാരനാണ്; ട്രോളിയാല്‍ കെടുന്നതല്ല ഉള്ളിലെ ആ തീ...

അതേസമയം സിറാജും ബുംറയും ചേര്‍ന്നാണ് ഓസീസിനെ 337 റണ്‍സില്‍ പിടിച്ചുകെട്ടിയത്. ഇരുവരും നാല് വിക്കറ്റുകള്‍ വീതം നേടി. ആര്‍ അശ്വിന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.