ETV Bharat / sports

ഇന്ത്യയ്‌ക്ക് വീണ്ടും നിരാശ; മീരാഭായ് ചാനു നാലാം സ്ഥാനത്ത്, മെഡൽ നഷ്ടമായത് ഒരു കിലോ വ്യത്യാസത്തില്‍ - Meerabai Chanu finished fourth - MEERABAI CHANU FINISHED FOURTH

വനിതകളുടെ 49 കിലോ ഭാരോദ്വഹനം സ്നാച്ച് – ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് ഇനത്തില്‍ മീരാഭായ് ചാനു 199 കിലോഗ്രാം ഭാരം ഉയര്‍ത്തി നാലാമതെത്തി. തായ്‌ലൻഡിന്‍റെ സുരോദ്‌ചന ഖംബാവോ 200 കിലോഗ്രാം ഭാരം ഉയർത്തി വെങ്കലവും നേടി.

MEERABAI CHANU FINISHED FOURTH  സ്നാച്ച് – ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക്  PARIS OLYMPICS 2024  49 കിലോ ഭാരോദ്വഹനം
Meerabai Chanu (AFP)
author img

By ETV Bharat Sports Team

Published : Aug 8, 2024, 12:39 PM IST

പാരീസ്: ഒളിമ്പിക്‌സില്‍ വനിതകളുടെ 49 കിലോ ഭാരോദ്വഹനം സ്നാച്ച് – ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് ഇനത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനു നാലാം സ്ഥാനത്ത്. ടോക്കിയോയിൽ വെള്ളി മെഡൽ നേടിയ ചാനുവിന് ഒരു കിലോയുടെ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. സ്‌നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോയും ഉൾപ്പെടെ 199 കിലോഗ്രാം ചാനു വിജയകരമായി ഉയർത്തി.

ശേഷം ക്ലീൻ ആൻഡ് ജെർക്കിൽ 114 കിലോഗ്രാം ഭാരം ഉയർത്താൻ ചാനു ശ്രമിച്ചു. പക്ഷേ അതിൽ വിജയിക്കാത്തതിനാൽ ഒരു കിലോ ഭാരത്തിൽ താരത്തിന് വെങ്കലം നഷ്ടമായി.

സ്‌നാച്ചിൽ 88 കിലോ ഉയർത്തി

ഭാരോദ്വഹന ഫൈനലിലെ സ്‌നാച്ച് റൗണ്ടിൽ തന്‍റെ മൂന്നാം ശ്രമത്തിലാണ് ചാനു 88 കിലോ ഉയർത്തിയത്. ആദ്യ സ്‌നാച്ച് ശ്രമത്തിൽ 85 കിലോ അനായാസം ഉയർത്തി മികച്ച തുടക്കം കുറിച്ചു. പിന്നീട് രണ്ടാമത്തെ ശ്രമത്തിൽ 88 കിലോഗ്രാം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. മൂന്നാം ശ്രമത്തിലാണ് ചാനു വിജയകരമായി നേടിയെടുത്തത്. സ്‌നാച്ച് റൗണ്ട് അവസാനിച്ചപ്പോൾ മീരാഭായ് മൂന്നാം സ്ഥാനത്തായിരുന്നു. ചൈനയുടെ ഹൗ സിഹുയി (89 കിലോഗ്രാം), റൊമാനിയയുടെ മിഹേല വാലന്‍റീന കാംബെയ് (93 കിലോഗ്രാം) എന്നിവരായിരുന്നു ചാനുവിന് മുന്നിൽ.

ക്ലീൻ ആൻഡ് ജെർക്കിൽ 114 കിലോഗ്രാം പരിശ്രമം വിഫലം

ക്ലീൻ ആൻഡ് ജെർക്കിന്‍റെ ആദ്യ ശ്രമത്തിൽ 111 കിലോ ഉയർത്തുന്നതിൽ മീരാഭായ് ചാനു പരാജയപ്പെട്ടു. തൊട്ടുപിന്നാലെ രണ്ടാം ശ്രമത്തില്‍ വിജയിച്ചു. അവസാന ശ്രമത്തിൽ 114 കിലോ ഉയർത്തുന്നതിൽ പരാജയപ്പെട്ടു. മെഡൽ മൽസരത്തിൽ നിന്ന് പുറത്തായി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.

ചൈനീസ് താരം സ്വർണം നേടി

പാരീസ് ഒളിമ്പിക്‌സിലെ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന ഫൈനലിൽ ചൈനയുടെ ഹൗ സിഹുയി 206 കിലോഗ്രാം ഉയർത്തി കിരീടം നിലനിർത്തുകയും 117 കിലോഗ്രാം ഉയർത്തി ക്ലീൻ ആൻഡ് ജെർക് എന്ന ഒളിമ്പിക് റെക്കോർഡ് തിരുത്തുകയും ചെയ്തു. റൊമാനിയയുടെ മിഹേല വാലന്‍റീന കാംബെയ് മൊത്തം 205 കിലോഗ്രാം ഉയർത്തി വെള്ളിയും തായ്‌ലൻഡിന്‍റെ സുരോദ്ചന ഖംബാവോ 200 കിലോഗ്രാം ഭാരം ഉയർത്തി വെങ്കലവും നേടി.

മീരാഭായ് ചാനുവിന്‍റെ പ്രധാന നേട്ടങ്ങൾ:

ടോക്കിയോ ഒളിമ്പിക്‌സ് (2020) - വെള്ളി മെഡൽ

ലോക ചാമ്പ്യൻഷിപ്പ് (2022) - വെള്ളി മെഡൽ

കോമൺവെൽത്ത് ഗെയിംസ് (2022) - സ്വർണ്ണ മെഡൽ

IWF ലോകകപ്പ് (2024) - വെങ്കല മെഡൽ

Also Read: ഒളിമ്പിക് വേദിയില്‍ ഇന്ത്യയ്ക്ക് നാണക്കേട്, ഗുസ്‌തി താരം അന്തിം പങ്കലിനെതിരെ നടപടി; അക്രഡിറ്റേഷന്‍ റദ്ദാക്കി - IOA to fly back wrestler Antim

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.