പാരീസ്: ഒളിമ്പിക്‌സിന്‍റെ സമാപന ചടങ്ങിൽ ഷൂട്ടർ മനു ഭാക്കറും ഇന്ത്യന്‍ ഹോക്കി ഇതിഹാസ താരവും മലയാളിയുമായ പി.ആർ ശ്രീജേഷും ഇന്ത്യൻ പതാകവാഹകരാകുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രഖ്യാപിച്ചു. വൈകാരികവും ജനപ്രിയവുമായ തിരഞ്ഞെടുപ്പായിരുന്നു ശ്രീജേഷിന്‍റേതെന്ന് ഐഒഎ പ്രസിഡന്‍റ് ഡോ. പി.ടി ഉഷ പറഞ്ഞു. 2 പതിറ്റാണ്ടിലേറെയായി ശ്രീജേഷ് ഇന്ത്യൻ ഹോക്കിയിലും കായികരംഗത്തും സ്‌തുത്യർഹമായ സേവനം അനുഷ്ഠിച്ചുവെന്ന് ഡോ. ഉഷ പറഞ്ഞു.
PR Sreejesh & Manu Bhaker will be India's flag bearer in the closing ceremony at the Paris Olympics 💪 [RevSportz] pic.twitter.com/FPwBVF0vcf
— Johns. (@CricCrazyJohns) August 9, 2024
സുവര്‍ണ താരം നീരജ് ചോപ്രയോട് ശ്രീജേഷിനെ പതാകവാഹകനാക്കുന്നതിനെക്കുറിച്ച് സംസാരിച്ചതായി ഡോ.ഉഷ പറഞ്ഞു. 'മാഡം, നിങ്ങൾ എന്നോട് ചോദിച്ചില്ലെങ്കിലും, ഞാൻ ശ്രീഭായിയുടെ പേര് നിർദ്ദേശിക്കുമായിരുന്നുവെന്ന് നീരജ് പറഞ്ഞു.
PT Usha said " i spoke to neeraj chopra, grace with which he agreed that sreejesh should be the flag bearer at the closing ceremony - he told 'mam, even if you had not asked me, i would have suggested sree bhai's name' - it showed the immense respect neeraj has for sree & his… pic.twitter.com/bi8Ab0gnF6
— Johns. (@CricCrazyJohns) August 9, 2024
മനു ഭാക്കറിനെ വനിതാ പതാക വാഹകയായി ഐഒഎ നേരത്തെ തിരഞ്ഞെടുത്തിരുന്നു. പാരീസിൽ നടന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിലും (സരബ്ജോത് സിങ്ങിനൊപ്പം) മനു ഭേക്കർ വെങ്കലം നേടി.