പാരീസ്: പാരാലിമ്പിക്‌സിന്‍റെ മൂന്നാം ദിനം മിന്നുന്ന പ്രകടനത്തോടെ ഇന്ത്യന്‍ താരങ്ങള്‍. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ (എസ്എച്ച്1) ഇനത്തിൽ മനീഷ് നർവാളിന് വെള്ളി മെഡൽ. ഇതോടെ പാരീസിലെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം നാലായി. മനീഷ് 234.9 സ്‌കോർ ചെയ്‌താണ് വെള്ളി സ്വന്തമാക്കിയത്. കൊറിയയുടെ ജോ ജോങ്ഡു 237.4 സ്കോറോടെ സ്വർണം നേടിയപ്പോള്‍ ചൈനയുടെ യങ് ചാവോ 214.3 സ്‌കോറോടെ വെങ്കലവും കരസ്ഥമാക്കി.
𝐍𝐞𝐰𝐬 𝐅𝐥𝐚𝐬𝐡: 𝐌𝐚𝐧𝐢𝐬𝐡 𝐍𝐚𝐫𝐰𝐚𝐥 𝐰𝐢𝐧𝐬 𝐒𝐢𝐥𝐯𝐞𝐫 𝐦𝐞𝐝𝐚𝐥 𝐢𝐧 𝐒𝐡𝐨𝐨𝐭𝐢𝐧𝐠 𝐚𝐭 𝐏𝐚𝐫𝐚𝐥𝐲𝐦𝐩𝐢𝐜𝐬.
— India_AllSports (@India_AllSports) August 30, 2024
Its 4th medal for India so far. #Paralympics2024 #Paris2024 pic.twitter.com/0uikRIPRe3
വെള്ളി മെഡലോടെ പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി മെഡൽ നേടുന്ന നാലാമത്തെ താരമായി മനീഷ് മാറി. ഷൂട്ടിങ്ങിൽ ആവണി ലേഖരയും മോണ അഗർവാളും യഥാക്രമം സ്വർണവും വെങ്കലവും നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ടോക്കിയോ പാരാലിമ്പിക്‌സിൽ മനീഷ് സ്വർണം നേടിയിരുന്നു. ഇത്തവണ താരത്തിന് തുടർച്ചയായി രണ്ടാം സ്വർണം നേടാനായില്ല. വെള്ളി മെഡൽ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ്ങില്‍ 249.7 സ്‌കോറോടെ ആവണി സ്വർണം നേടിയപ്പോൾ മോണ അഗർവാൾ 228.7 സ്‌കോറുമായി വെങ്കലം നേടി. വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യയുടെ പ്രീതി പാലും വെങ്കലം സ്വന്തമാക്കി. നിലവില്‍ ഇന്ത്യയ്‌ക്കായി ഒരോ സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവുമാണ് താരങ്ങള്‍ സ്വന്തമാക്കിയത്.
Also Read: പാരീസ് പാരാലിമ്പിക്‌സ്: വനിതകളുടെ 100 മീറ്ററില്‍ പ്രീതി പാലിന് വെങ്കലനേട്ടം - Paris Paralympics 2024