യുവേഫാ യൂറോപ്പാ ലീഗിൽ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റർ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. നോർവീജിയൻ ക്ലബായ ഗ്ലിംറ്റിനെയാണ് യുനൈറ്റഡ് വീഴ്‌ത്തിയത്. മത്സരത്തിന്‍റെ തുടക്കത്തില്‍ ഗോളടിച്ച് യുനൈറ്റഡ് വരവറിയിക്കുകയായിരുന്നു. ഒന്നാം മിനിറ്റില്‍ അലയാൻന്ദ്രോ ഗർനാച്ചോയായിരുന്നു ആദ്യ ഗോൾ സ്വന്തമാക്കിയത്. ആദ്യപകുതിയിലായിരുന്നു കളിയിലെ പ്രധാന ഗോളുകളെല്ലാം പിറന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
19-ാം മിനുറ്റിൽ ഗോൾ മടക്കി ഗ്ലിംറ്റ് ഗംഭീരമായി തിരിച്ചുവന്നു. പിന്നാലെ രണ്ടാം ഗോളും നേടി ഗ്ലിംറ്റ് മത്സരത്തില്‍ മുന്നിട്ടുനിന്നു. 23-ാം മിനുറ്റില്‍ ഫിലിപ്പായിരുന്നു രണ്ടാം ഗോൾ നേടിയത്. രണ്ടുഗോളുകള്‍ തിരിച്ചുകിട്ടിയതോടെ യുനൈറ്റഡ് സമ്മർദ്ദത്തിലായി. എന്നാല്‍ ഗ്ലിംറ്റിന്‍റെ സന്തോഷം അധികസമയം നീണ്ടുനിന്നില്ല. രണ്ടാംഗോളും മടക്കി നൈറ്റഡ് സമനില പിടിച്ചു. റാംസസ് ഹോയ്‌ലൻഡായിരുന്നു രണ്ടാം ഗോള്‍ നേടിയത്.
A fine finish from Rasmus 😮💨👏#MUFC || #UEL pic.twitter.com/53HZW6VjEA
— Manchester United (@ManUtd) November 29, 2024
സമനിലയിലായതോടെ ഇരുടീമുകളും വിജയഗോളിനായി ശ്രമിച്ചെങ്കിലും 50-ാം മിനുറ്റിൽ ഹോയ്‌ലന്‍റിലൂടെ യുനൈറ്റഡിന്‍റെ വിജയഗോള്‍ പിറന്നു. മത്സരത്തിൽ 73 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച യുനൈറ്റഡ് 20 ഷോട്ടുകളായിരുന്നു ഗ്ലിംറ്റിന്‍റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ ആറെണ്ണം ഷോട്ട് ഓൺ ടാർഗറ്റായി. മത്സരത്തിലുടനീളം ഗ്ലിംറ്റ് പൊരുതിയായിരുന്നു യുനൈറ്റഡിനോട് തോറ്റത്.
മറ്റൊരു മത്സരത്തില്‍ എ.എസ് റോമ ടോട്ടനത്തെ 2-2 എന്ന സ്‌കോറിന് സമനിലയില്‍ തളച്ചു. രണ്ടാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ സൺഹുൻ മിന്നായിരുന്നു ടോട്ടനത്തിന്‍റെ ആദ്യഗോള്‍ നേടിയത്. എന്നാൽ 20-ാം മിനുറ്റിൽ എവൻ ഡിക്കയുടെ ഗോളിലൂടെ റോമ സമനില പിടിച്ചു.
It ends level. pic.twitter.com/CdndGKA64s
— Tottenham Hotspur (@SpursOfficial) November 28, 2024
പിന്നാലെ ടോട്ടനത്തിനായി 33-ാം മിനിറ്റില്‍ ബ്രണൺ ജോൺസനും ഇഞ്ചുറി ടൈമില്‍ റോമയുടെ മാറ്റ് ഹമ്മൽസും ഗോളടിച്ചതോടെ കളി സമനിലയില്‍ അവസാനിക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് റയൽ സോസിഡാഡ് അയാക്‌സിനെ വീഴ്ത്തി.
പട്ടികയില്‍ ഒന്‍പത് പോയിന്‍റുമായി 12-ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുനൈറ്റഡ്. 13 പോയിന്‍റുമായി ലസിയോ ഒന്നാമതും അത്‌ലറ്റിക് ക്ലബ് രണ്ടാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.
Also Read: മികച്ച ഫിഫ താരം; ക്രിസ്റ്റ്യാനോ പുറത്ത്, ഹാട്രിക്കടിക്കാന്‍ മെസി, മത്സരം കടുക്കും